നാസയുടെ ബഹിരാകാശ ദൗത്യമേറ്റെടുത്ത്, ബഹിരാകാശത്തുള്ള സുനിത വില്ല്യംസ്, മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ നടന്ന വനിത എന്ന റെക്കോര്‍ഡാണ് സുനിത കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസമാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്(ഐഎസ് എസ്)ന് പുറത്ത് 5 മണിക്കൂര്‍ 26 മിനിറ്റ് നടന്നത്. ഇതോടെ സുനിതയുടെ ബഹിരാകാശ നടത്തം മൊത്തം 62 മണിക്കൂര്‍ 6 മിനിറ്റായി.
സുനിതയുടെ കൂടെ സഹസഞ്ചാരി ബുച്ച് വില്‍ മോറുമൊപ്പമുണ്ട്. 2017ല്‍ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗിവിറ്റ്സന്റെ റെക്കോര്‍ഡായ 60 മണിക്കൂറും 21 മിനിറ്റുമാണ് സുനിത മറികടന്നത്.