വടകര: 121 വര്‍ഷത്തെ പാരമ്പര്യവും യാത്രാകാര്യത്തിലും ചരക്കുനീക്കത്തിലും സജീവവും ചലനാത്മകവുമായിരുന്ന നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷന്‍ അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നടന്ന ജനകീയ കണ്‍വെന്‍ഷന്‍ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് ഉല്‍ഘാടനം ചെയ്തു. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കണ്‍വെന്‍ഷനില്‍ സംസാരിച്ച ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷനെ പ്രതാപകാലത്തെത്തിക്കാനുള്ള പോരാട്ടത്തിനായി ആഹ്വാനം ചെയ്തു.
കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന മുഴുവന്‍ ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ അടിയന്തരമായി പുന:സ്ഥാപിക്കുക, റെയില്‍വെ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുക, കാലോചിതമായ വികസനം നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷനിലും നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായ പ്രക്ഷോഭണ സമരപരിപാടികള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എം. സത്യന്‍ മാസ്റ്റര്‍, ശശികല ദിനേശ്, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു വള്ളില്‍, പി.എം. രമ്യ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍.ഗോപാലന്‍, എം.കെ.സഹജന്‍, വിജയബാബു, കൊയിറ്റോടി ഗംഗാധര കുറുപ്പ്, യൂസഫ് മമ്മാലിക്കണ്ടി, പ്രദീപ്കുമാര്‍ പുത്തലത്ത്, മഹമ്മൂദ് വലിയോട്ടില്‍, ബാബു പറമ്പത്ത്, റസാക്ക് മാളിയക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യു.എം. സുരേന്ദ്രന്‍, അംഗങ്ങളായ ജൗഹര്‍ വെള്ളികുളങ്ങര, ഷജ്‌ന കൊടക്കാട്ട്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പാലേരി മോഹനന്‍, എം.പി.ദേവദാസന്‍, അതുല്‍ ആനന്ദ്, അജയന്‍ മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ മടപ്പള്ളി സ്വാഗതവും കണ്‍വീനര്‍ ശശി പറമ്പത്ത് നന്ദിയും പറഞ്ഞു.
നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷന്‍
അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം