ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രം രചിക്കാന്‍ സുധാംശു ശുക്ല. ഈ വര്‍ഷം നടക്കുന്ന ആക്‌സിയോം ദൗത്യം 4ന്റെ (എ-എക്‌സ് 4) പൈലറ്റായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. ഫ്‌ളോറിഡയില്‍ നിന്ന് വിക്ഷേപിക്കുന്ന എ എക്‌സ് 4 ലാണ് നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരി പെഗ്ഗിവിറ്റ്‌സണ്‍, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നസ്‌കി വിസ്‌നീസ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് സംഘത്തിലുള്ളത്. 14 ദിവസമാണ് ഐഎസ് എസില്‍ ചിലവഴിക്കുക. വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ് സുധാംശു. നാസയും, ഐഎസ്ആര്‍ഒയും, സ്വകാര്യ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേര്‍ന്ന ദൗത്യമാണ് ആക്‌സിയോണ്‍ 4.