തിരുവനന്തപുരം: ബാലരാമപുരത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടു വയസുകാരിയെ അമ്മാവന്‍ കിണറ്റിലെറിഞ്ഞു കൊന്നതാണെന്ന് പൊലീസ്.കസ്റ്റഡിയിലുള്ള ഹരികുമാറിന്റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്‍.പൊലീസ് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
രാവിലെ മുതലുള്ള ചോദ്യം ചെയ്യലില്‍ ഹരികുമാര്‍ പൊലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവില്‍ കുറ്റം സമ്മതിച്ചത്.
ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തി രാവിലെ മുതല്‍ അടിമുടി ദുരൂഹത തുടര്‍ന്നിരുന്നു. കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് രാവിലെ തന്നെ കുട്ടിയുടെ അച്ഛന്‍, അമ്മ, മുത്തശ്ശി, അമ്മയുടെ സഹോദരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കോട്ടുകാല്‍ക്കോണം സ്വദേശി ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകളായ ദേവേന്ദുവാണ് മരിച്ചത്.
അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇന്നലെ ഉറങ്ങാന്‍ കിടന്ന ദേവേന്ദുവിനെ രാവിലെ കാണാതാവുകയായിരുന്നു . തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തി. കുഞ്ഞിന്റെ മുത്തശ്ശന്റെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുക്കള്‍ അടക്കം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.
ബാലരാമപുരത്ത് കുഞ്ഞിനെ കൊന്നത് അമ്മാവന്‍; കുറ്റം സമ്മതിച്ചു