ബഹ്‌റിന്‍ കെ.എം.സി.സി ഓര്‍മ്മത്തണല്‍ സ്‌നേഹസംഗമം നടത്തി

ബഹ്‌റിന്‍ കെ.എം.സി.സി ഓര്‍മ്മത്തണല്‍ സ്‌നേഹസംഗമം നടത്തി

ബഹ്‌റിന്‍ കെ.എം.സി.സി ഓര്‍മ്മത്തണല്‍ സ്‌നേഹസംഗമം നടത്തി

കൊയിലാണ്ടി: നീണ്ട വര്‍ഷങ്ങള്‍ ബഹ്‌റിനില്‍ പ്രവാസ ജീവിതം നയിച്ച് നാട്ടില്‍ തിരിച്ചെത്തിയ കെ.എം.സി.സി യുടെ പഴയ കാല നേതാക്കന്‍മാരുടെ കൂട്ടായ്മയായ ഓര്‍മ്മത്തണലിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മഹത്തരവുമാണെന്ന് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പാറക്കട്ട. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തില്‍ സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് പി.വി. താജുദ്ദീന്‍ വളപട്ടണം ആധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അലി കൊയിലാണ്ടി ട്രഷറര്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ്, പുതുപ്പള്ളി കുഞ്ഞിപ്പ, ഒഞ്ചിയം ഉസ്മാന്‍, നിസാര്‍ കാഞ്ഞിരോളി, കെ.കെ മമ്മി മൗലവി, ഖാദര്‍മുണ്ടേരി, യൂസുഫ് കൊയിലാണ്ടി, സി.എച്ച് മുസ്തഫ കാഞ്ഞങ്ങാട്, മൊയ്തീന്‍ പേരാമ്പ്ര , ആവള അമ്മദ്, സി.കെ. അബ്ദുല്ലക്കുട്ടി, എം.എ അബ്ദുല്ല, സി.പി അബൂബക്കര്‍ ഹാജിമുട്ടുങ്ങല്‍, എം.ടി അമ്മദ്ആവള, കുഞ്ഞാമുബധിര, ടിപ്പ്‌ടോപ്പ് ഉസ്മാന്‍ , ഒ.കെ മസ്‌നാദ്, എ.പി. അസൈനാര്‍, പി.വി. അബ്ദുല്‍ ഗഫൂര്‍ മുട്ടം, ഇബ്രാഹിം കാനാച്ചി, ഇ.പി. മഹമൂദ് ഹാജി, എം.പി. സുലൈമാന്‍ മാഹി, മുസ്തഫ മയ്യന്നൂര്‍,സി.എച്ച്. കുനിങ്ങാട്, ടി.പി. മുഹമ്മദലി, കെ.ടി. അബ്ദുറബ്ബ് നിസ്താര്‍, മുറിച്ചാണ്ടി മഹമൂദ് ഹാജി, കെ എന്‍ മുഹമ്മദ് ചെറുകുന്ന് , സി.എച്ച്.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഫെബ്രുവരിയില്‍ പുറത്തിക്കുന്ന സുവനീറിന്റെ പ്രകാശനം വിപുലമായ പരിപാടികളോടെ നടത്താനും തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *