കുടുംബ സംഗമം സംഘടിപ്പിച്ചു
കോഴിക്കോട്: തെക്ക് വീട് ലെയിന്‍ റസിഡന്റ്സ് അസോസിയേഷന് (TLRA) കുടുംബ സംഗമം സെന്റ് തോമസ് ചര്‍ച്ച് അമലാപുരി ചാവറ കള്‍ച്ചറല്‍ ഹാളില്‍ നടന്നു. പ്രസിഡന്റ് ശ്രീ.ടി.പി. കൃഷ്ണന് അധ്യക്ഷം വഹിച്ചു. കോഴിക്കോട് മേയര്‍ ഡോ. എം. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഡോ. അല്‍ഫോന്‍സ മാത്യു, ജനമൈത്രി ബീറ്റ് ഓഫീസര്‍ നടക്കാവ് പോലീസ് സ്റ്റേഷന് ശ്രീ. നിറാസ് കെ.ടി., റസിഡന്റ്സ് അസോസിയേഷന് കോ ഓര് ഡിനേഷന് കമ്മിറ്റി പ്രസിഡന്റ് ശ്രീ. എന്‍. ഭാഗ്യനാഥ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. TLRA സെക്രട്ടറി ശ്രീ.ഇ.എം. വിപിന്‍ സ്വാഗതം പറഞ്ഞു.ട്രഷറര്‍ പി. വിജയ രാഘവന് നന്ദി രേഖപ്പെടുത്തി.