വന്യമൃഗ ഭീഷണി; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷയൊരുക്കണം, പി.കെ.അനില്‍കുമാര്‍

വന്യമൃഗ ഭീഷണി; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷയൊരുക്കണം, പി.കെ.അനില്‍കുമാര്‍

കല്‍പ്പറ്റ: വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഭൂരിപക്ഷവും തൊഴിലാളികളായതിനാല്‍ അവരുടെ സുരക്ഷയ്ക്ക് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ജനത ലേബര്‍ യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.കെ.അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ തോട്ടം തൊഴിലാളികളും, കര്‍ഷകതൊഴിലാളികളും, കര്‍ഷകര്‍ഷകരും കാലത്ത് തന്നെ തൊഴിലിടങ്ങളിലേക്കിറങ്ങുന്നതിനാല്‍ വന്യ മൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുകയാണ്. വന്യ മൃഗങ്ങള്‍ നാട്ടിലിറങ്ങിയാല്‍ അത് സംബന്ധിച്ച് അറിയിപ്പുകള്‍ പൊതു ജനങ്ങള്‍ക്ക് നല്‍കാനുള്ള സംവിധാനമുണ്ടാക്കണം. തൊഴിലാളികള്‍ കാലത്ത് 7 മണിക്ക് തന്നെ ജോലിക്ക് എത്തുന്നതിനാല്‍ മസ്റ്റര്‍ ഇടങ്ങളില്‍ മറ്റും അറിയിപ്പുകള്‍ നല്‍കാനുള്ള നടപടികള്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കണം. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കൃത്യമായ പരിശോധനകള്‍ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

വന്യമൃഗ ഭീഷണി; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷയൊരുക്കണം,
പി.കെ.അനില്‍കുമാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *