പത്ര മാഗസിനുകളുടെ തപാല്‍ ഉരുപ്പടികളുടെ സര്‍വീസ് പുന:സ്ഥാപിക്കണം

പത്ര മാഗസിനുകളുടെ തപാല്‍ ഉരുപ്പടികളുടെ സര്‍വീസ് പുന:സ്ഥാപിക്കണം

കോഴിക്കോട്:പത്ര മാഗസിനുകള്‍ തപാലില്‍ അയക്കുന്നതിനുള്ള തടസ്സവും പോസ്റ്റല്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ച നടപടികളും ഉടന്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് ദേശീയ പത്ര ദിനാചാരണത്തിന്റെ ഭാഗമായി ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ചെറുതും വലുതുമായ അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കും പരിഹാരം കാണാന്‍ പ്രിന്റിംഗ് മാധ്യമ കമ്മീഷനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും കോവിഡിന് ശേഷം രാജ്യത്തെ ചെറുകിട പത്ര മാധ്യമങ്ങള്‍ നേരിടുന്ന ദുരന്തങ്ങളെക്കുറിച്ചും പ്രസിദ്ധീകരണങ്ങള്‍ നിര്‍ത്തിവെച്ച സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സാമ്പത്തികപാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും വാര്‍ത്ത പ്രക്ഷേപണ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കുവാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
പ്രസ്സ് രജിസ്ട്രാര്‍ ഓഫീസിലെ ഭാഷ പത്രങ്ങളുടെ വിവരങ്ങള്‍ നല്‍കുന്നതിനുള്ള മെല്ലെ പോക്ക് നയം അവസാനിപ്പിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ദേശീയ പത്ര ദിനാചാരണ കണ്‍വെന്‍ഷന്‍ സംഘടനയുടെ രക്ഷാധികാരി പി.ടി.നിസാര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.റാണി ജോയ്,മുഹമ്മദ് അത്തോളി,ടി.എം.സത്യജിത്ത് പണിക്കര്‍,ദിനേശ് പൂജപ്പുര,ആര്‍.രവി,എം.വിനയന്‍,റഷീദ് ഈരാറ്റുപേട്ട,സംഗീത് ചേവായൂര്‍,ബാബു മഞ്ചേരി,ഇ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സംഘടനയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ മെയ് 3,4 തീയതികളില്‍ കാഞ്ഞങ്ങാട് വെച്ച് നടത്തുവാനും യോഗം തീരുമാനിച്ചു.

 

 

പത്ര മാഗസിനുകളുടെ തപാല്‍ ഉരുപ്പടികളുടെ സര്‍വീസ് പുന:സ്ഥാപിക്കണം

 

Share

Leave a Reply

Your email address will not be published. Required fields are marked *