മുംബൈ: സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനത്തിന് ഇനി ഡ്രസ് കോഡ്. ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളോ ഷോര്‍ട്ട് സ്കേര്‍ട്ടുകളോ ധരിച്ച് പ്രവേശിക്കാന്‍ അനുവാദിക്കില്ലെന്ന് സിദ്ധി വിനായക ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും ശ്രീ സിദ്ധി വിനായ ഗണപതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ക്ഷേത്ര ദര്‍ശന വേളയില്‍ എല്ലാ ഭക്തര്‍ക്കും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ക്ഷേത്രപരിസരത്ത് മാന്യത നിലനിര്‍ത്തുന്നതിനുമാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി.
അനുചിതമായ വസ്ത്രധാരണം മറ്റ് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന നിരവധി പരാതികളെ തുടര്‍ന്നാണ് ഡ്രസ് കോഡ് എന്ന തീരുമാനം കൊണ്ടുവരുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഷോര്‍ട്ട് ട്രൗസറുകള്‍, ഷോര്‍ട് സ്കേര്‍ട്ടുകള്‍, മുട്ടിന് താഴെ കീറിയ ജീന്‍സുകള്‍, ശരീര ഭാഗങ്ങള്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ല.
സിദ്ധിവിനായക ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇനി ഡ്രസ് കോഡ്