കോഴിക്കോട് : കോര്‍പ്പറേഷന്‍ സ്‌നേഹക്കൂട് പദ്ധതിയില്‍ 1000 പേര്‍ക്കെങ്കിലും വീട് വെക്കാന്‍ പദ്ധതിയുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് പറഞ്ഞു. സിയസ്‌കൊ അഭയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എട്ടാമത് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം കുണ്ടുങ്ങലില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥലം ഇല്ലാത്തവര്‍ക്കും ഭൂമി വാങ്ങി വീട് നിര്‍മ്മിക്കുന്ന കോര്‍പ്പറേഷന്‍ പദ്ധതിയില്‍ സിയസ്‌കൊ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ പങ്കാളിത്തം വഹിക്കാന്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവന രംഗത്ത് അറുപത്തി എട്ടു വര്‍ഷം പ്രവര്‍ത്തിച്ചു വരുന്ന സിയസ്‌കൊ കോഴിക്കോട് നഗരത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രസിഡണ്ട് സി.ബി.വി.സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി. ഫസല്‍ റഹ്‌മാന്‍, കൗണ്‍സിലര്‍ പി.മുഹ്‌സിന, ട്രഷറര്‍ പി.പി. അബ്ദുല്ലക്കോയ, വൈസ് പ്രസിഡണ്ടുമാരായ കെ. നൗഷാദ് അലി, എസ്.എം. സാലിഹ്, സിക്രട്ടറി സി.പി.എം. സഈദ് അഹമ്മദ്, അഭയം ചെയര്‍മാന്‍ ബാബു കെന്‍സ, കണ്‍വിനര്‍ പി.എം. മെഹബൂബ്, മുന്‍ പ്രസിഡന്റുമാരായ സി.എ. ഉമ്മര്‍കോയ, പി.ടി. മുഹമ്മദ് അലി, ഡോ. ഒ.പി. മുഹമ്മദ് അലി, എന്നിവരും കെ.എം. അഹമദ് കോയ, പ്രൊഫ. ഷഹദ് ബിന്‍ അലി, പി.എന്‍. വലീദ്, ഇ.വി. മാലിക്, ആദം കാതിരിയകം എന്നിവര്‍ സംസാരിച്ചു.