നൂറ്റാണ്ടുകള്‍ പഴക്കമുള്ള യാക്കോബായ ഓര്‍ത്തോഡോക്‌സ് സഭാ തര്‍ക്കംവും ക്രിസ്തീയ സഭകളിലെ തര്‍ക്കങ്ങളും രമ്യമായിപരിഹരിക്കുന്നതിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലെക്കറും, മുഖ്യമന്ത്രി പിണറായി വിജയനും പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായി ഹോളി ലാന്‍ഡ് പില്‍ഗ്രീം സൊസൈറ്റി മുഖ്യരക്ഷാധികാരി റൈറ്റ് റവ റോയി മനോജ് വിക്ടര്‍ ബിഷപ്പും, ചെയര്‍മാന്‍ ഷെവലിയാര്‍. സി. ഇ ചാക്കുണ്ണിയും അറിയിച്ചു.തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് ഗവര്‍ണറെയും മുഖ്യമന്ത്രിയെയും താല്‍പര്യമുള്ളവര്‍ക്ക് എപ്പോഴും സമീപിക്കാം എന്ന് കൂടിക്കാഴ്ചയില്‍ അറിയിച്ചു.76 -ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കേരള ഗവര്‍ണ്ണര്‍ രാജ്ഭവനില്‍ ഒരുക്കിയ സായാഹ്ന വിരുന്നില്‍ ദക്ഷിണ ഇന്ത്യാ സഭയെയും ഹോളിലാന്‍ഡ് പില്‍ഗ്രിം സോസൈറ്റിയേയും പ്രതിനിധീകരിച്ച് അതിഥികളായി പങ്കെടുത്ത റൈറ്റ്. റവ. റോയിസ് മനോജ് വിക്ടര്‍, ഹോളിലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്‍മാന്‍ ആന്റ് മലബാര്‍ ഡെവലപ്പ്മന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവലിയാര്‍ സി. ഇ. ചാക്കുണ്ണി, റവ ഫാദര്‍ ലോറന്‍സ് ലോഡ് വിന്‍ എന്നിവര്‍ക്കും രാജഭവനില്‍ അനുവദിച്ച കൂടിക്കാഴ്ചയിലാണ് പിന്തുണ അറിയിച്ചത്.
കേരളത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനു വേണ്ടിയും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും റിപ്പബ്ലിക് ദിന സന്ദേശ പ്രഖ്യാപനം ഏറെ പ്രതീക്ഷ നിര്‍ഭരം ആണെന്നും മുഖ്യമന്ത്രിയും ഗവര്‍ണറുമായും ഉള്ള കൂടിക്കാഴ്ച സന്തോഷ നിര്‍ഭരവും സമുദായ ഐക്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതും ആയിരുന്നുവെന്നും സൊസൈറ്റിയുടെ സാരഥികളായ ബിഷപ്പ് റവറന്റ് റോയ്‌സ് വിക്ടറും ഷെവലിയാര്‍ സി ഇ ചാക്കുണ്ണിയും പറഞ്ഞു.
ക്രിസ്തീയസഭാ തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന്
ഗവര്‍ണറും മുഖ്യമന്ത്രിയും പിന്തുണയ്ക്കും