പ്രതിഷേധങ്ങളെ കാറ്റില്‍ പറത്തി രാജ്യത്താദ്യം ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കി  ഉത്തരാഖണ്ഡ്

പ്രതിഷേധങ്ങളെ കാറ്റില്‍ പറത്തി രാജ്യത്താദ്യം ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കി  ഉത്തരാഖണ്ഡ്

ദേശീയ തലത്തിലും , സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍, സംസ്ഥാനത്ത് നടപ്പിലാക്കി ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍. 27-ാം തിയതി  മുതലാണ് ഏക സിവില്‍കോഡ് ഉത്തരാഖണ്ഡില്‍ പ്രാബല്ല്യത്തില്‍ വന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഏക സിവില്‍കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.വിവേചനം ഒഴിവാക്കാനുള്ള ഭരണഘടനാപരമായ സംവിധാനമാണ് ഏക സിവില്‍കോഡെന്ന് മുഖ്യ മന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങളില്‍ വിഭജനം സൃഷ്ടിക്കാനാണ് ഏക സിവില്‍കോഡ് കൊണ്ട് വന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
വിവാഹം, വിവാഹമോചനം, സ്വത്താവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍ ഇനി സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമമായിരിക്കും. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും നിയമം ബാധകമാണ്.  ലിവിംഗ് ടുഗെദറിലേര്‍പ്പെടുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.അനന്തരാവകാശത്തില്‍ ആണ്‍കുട്ടികളെപ്പോലെ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശമാണ്.വിവാഹവും, വിവാഹമോചനവുമടക്കം രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. പുരുഷന് 21ഉം സ്ത്രീക്ക് 18ഉം വയസ്സായാല്‍ മാത്രമേ നിയമപരമായി വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളൂ. പങ്കാളി മരണപ്പെട്ടാല്‍ മാത്രമേ പുനര്‍ വിവാഹം നടത്താന്‍ സാധിക്കൂ. ബഹു ഭാര്യാത്വവും, ബഹു ഭര്‍തൃത്വവും ഒരു മതത്തിലുള്ളവര്‍ക്കും അനുവദിക്കില്ല. ഇക്കാര്യം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്.  വിവാഹ മോചനം നടത്തിയ മുസ്ലിം ദമ്പതികള്‍ തമ്മില്‍ പുനര്‍ വിവാഹം കഴിക്കണമെങ്കില്‍ അതിലെ വനിതാ പങ്കാളി മറ്റൊരാളെ വിവാഹ ചെയ്ത ശേഷം ബന്ധം വേര്‍പ്പെടുത്തിയിരിക്കണമെന്ന വ്യവസ്ഥയായ നിക്കാഹ് ഹലാലയും നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴയും, തടവും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.ആദിവാസികളേയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്
മോദി സര്‍ക്കാരിന്റെ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ റിഹേഴ്‌സലായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉത്തരാഖണ്ഡിലെ സംഭവ വികാസങ്ങളെ വിലയിരുത്തുന്നത്. ഉത്തരാഖണ്ഡിന് ശേഷം ആസാമിലും യുസിസി നടപ്പാക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങളെ കാറ്റില്‍ പറത്തി രാജ്യത്താദ്യം

ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കി  ഉത്തരാഖണ്ഡ്

Share

Leave a Reply

Your email address will not be published. Required fields are marked *