കോഴിക്കോട്: ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആര്‍ട്ടറി ബൈപാസ് സര്‍ജറി മുതല്‍ എണ്ണമറ്റ ജീവിതങ്ങളെ മാറ്റിമറിച്ച അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും, പ്രചോദനവും, അചഞ്ചലമായ അര്‍പ്പണബോധവും വൈദ്യശാസ്ത്രരംഗത്ത് ശാശ്വതമായ ഒരു പാരമ്പര്യം സൃഷ്ടിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ പേരില്‍, അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നിത്യ നേരുന്നു.
ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക
ചെയര്മാന് ഡോ. ആസാദ് മൂപ്പന്റെ അനുശോചിച്ചു