സിക്കിം ഭാരതലയനം സുവര്‍ണ്ണജൂബിലി ചര്‍ച്ച സംഘടിപ്പിച്ചു
കോഴിക്കോട്: രാജ്യഭരണത്തില്‍ നിന്ന് സിക്കിം ജനത ജനാധിപത്യത്തിലേക്ക് ചുവടുവെച്ചതിന്റെ സുവര്‍ണ്ണ സ്മരണകള്‍ പങ്ക് വെച്ച് സിക്കീമില്‍ നിന്നെത്തിയ നേപ്പാളി കവി കബില്‍ മണി അധികാരിയുമായി ചര്‍ച്ച സംഘടിപ്പിച്ചു.
ഗ്ലോബല്‍ പീസ് ട്രസ്റ്റാണ് കവിയുമായുള്ള ആശയവിനിമയത്തിന് വേദി ഒരുക്കിയത്. 400 വര്‍ഷത്തെ ചോക്യാല്‍ രാജവംശ ഭരണം ഒടുവില്‍ ജനങ്ങള്‍ക്ക് ദുസ്സഹമായി മാറി. ജനഹിത പരിശോധന നടന്നപ്പോള്‍ ഇന്ത്യയില്‍ ലയിച്ച് ജനാധിപത്യ മാര്‍ഗം സ്വീകരിക്കുന്നതാണ് ഭേദമെന്ന് ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തി.
ഗതാഗതം. വാണിജ്യം, വ്യവസായം, വിദ്യഭ്യാസം എന്നീ രംഗങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിച്ചു. സ്ത്രീകള്‍ക്ക് വിദ്യഭ്യാസ രംഗത്ത് ഏറെ മുന്നേറാനായി. നീതി നിഷേധിക്കപ്പെടുമ്പോള്‍ കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഒരുങ്ങി. ബഹുദൂരം കാല്‍ നടയായി നടന്ന് തിപത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നുമായിരുന്നു നിത്യോപയോഗ സാധനങ്ങള്‍ ചുവന്ന് കൊണ്ടുവന്നിരുന്നത്. 1975 ല്‍ ഇന്ത്യയില്‍ ലയിച്ചതോടെ പുരോഗതിയുടെ പാത സുഖമമായി. നേപ്പാളി ഭാഷക്ക് ഭരണ ഘടനയുടെ എട്ടാം പട്ടികയില്‍ സ്ഥാനം ലഭിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കുമ്പോള്‍ നേപ്പാളിയേയും പരിഗണിക്കാന്‍ തുടങ്ങി. ദേശ സാല്‍കൃത ബാങ്കുകള്‍ ഇവിടെ ശാഖകള്‍ തുടങ്ങി. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി സ്ഥാപിതമായി. കാലിക്കറ്റ് ടവറില്‍ വെച്ച് നടന്ന ചര്‍ച്ചയില്‍ ഡോ ആര്‍സു മോഡറേറ്ററായി. ടി. വി ശ്രീധരന്‍, അസ് വെംങ്ങ് പാടത്തൊടി സാലിഹ് വെളിമുക്ക് ,എം. എ ജലീല്‍ .ഹരീഷ് കടവത്തൂര്‍,ശാലിനി പിവാസു, സുലു കരുവാരക്കുണ്ട്, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.