റെസിഡന്റ്സ് അപ്പെക്‌സ് കൌണ്‍സില്‍ ജില്ലാ കണ്‍വെന്‍ഷന്‍
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷനായ റെസിഡന്റ്സ് അപ്പെക്‌സ് കൌണ്‍സില്‍ ഓഫ് കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായ മുരളീധരന്‍ പുതുക്കുടി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ പി ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഫെഡറേഷന്‍ സംസ്ഥാന അഖിലേന്ത്യാ ഭാരവാഹികള്‍ക്ക് കണ്‍വെന്‍ഷനില്‍ സ്വീകരണം നല്‍കി. ശതാഭിഷിക്തനായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ജനാര്‍ദ്ദനനെ ആദരിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി സി അജിത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എം കെ ബീരാന്‍, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ആര്‍ അനില്‍കുമാര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് നൗഷാദ് എടവണ്ണ, സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡണ്ട് കെ സതീദേവി, സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്‍ കെ ലീല, ജില്ലാ ട്രഷറര്‍ കെ സത്യനാഥന്‍, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് കെ വി ശോഭ, ജില്ലാ വനിതാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീകല ലക്ഷ്മി, എം പി രാമകൃഷ്ണന്‍, സി രാധാകൃഷ്ണന്‍, കെ സി രവീന്ദ്രനാഥ്, പി രാധാകൃഷ്ണന്‍, എം പി നാരായണന്‍, വി സത്യനാഥന്‍, പി കെ ശശിധരന്‍, കെ വി ഷാബു, ടി എം ബാലകൃഷ്ണന്‍, കെ പി കുമാരന്‍, ആര്‍ എം സക്കറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാലിന്യ മുക്ത നവകേരളം പദ്ധതി ഫലപ്രദമാകണമെങ്കില്‍ റെസിഡന്റ്സ് അസോസിയേഷനുകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും, എല്ലാ തലങ്ങളിലും നിര്‍വ്വഹണ സമിതികളില്‍ റെസിഡന്റ്സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തണമെന്നും, റെസിഡന്റ്സ് അസോസിയേഷനുകളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ക്കുള്ള ഫണ്ട് മഴക്കാലം തുടങ്ങുന്നതിന് തൊട്ട് മുമ്പ് മാത്രം അനുവദിക്കുന്നത് കാരണം ശുചീകരണ പ്രവര്‍ത്തികള്‍ കാര്യക്ഷമമായി നടത്താന്‍ സാധിക്കുന്നില്ലെന്നും മഴക്കാലം തുടങ്ങുന്നതിന് രണ്ട് മാസം മുമ്പായി ഫണ്ട് അനുവദിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അടിയന്തരമായി മെയ്ന്റിനന്‍സ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.