കോഴിക്കോട്: കോഴിക്കോട്ടെ സാംസ്‌കാരിക, സാമൂഹിക, വ്യവസായ മേഖലകളിലെ നിറ സാന്നിധ്യമായിരുന്ന പൊറോളി സുന്ദര്‍ദാസ് (77) അന്തരിച്ചു.വസതിയായ പൂളാടിക്കുന്ന് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളിന് സമീപം ‘കൃഷ്ണ’യിലായിരുന്നു അന്ത്യം.
ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം വൈസ് പ്രസിഡന്റ്, ശ്രീനാരായണ എജുക്കേഷണല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്, സൗത്ത് ഇന്ത്യന്‍ റോളര്‍ ഫ്ളോര്‍ മില്ലേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍, കേരള റോളര്‍ ഫ്ളോര്‍ മില്ലേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ്, മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അഡൈ്വസറി കമ്മിറ്റി അംഗം, ചിന്മയ എജുക്കേഷനല്‍ ട്രസ്റ്റ് ട്രസ്റ്റി, കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഡയറക്ടര്‍, കോംട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ ട്രസ്റ്റി, കാലിക്കറ്റ് അഗ്രി ഫോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി, യുണൈറ്റഡ് ഡ്രാമ അക്കാദമി, കാലിക്കറ്റ് കോസ്മോപൊളിറ്റന്‍ ക്ലബ് – ട്രിവാന്‍ഡ്രം ക്ലബ് – എക്സ്‌ക്ലൂസിവ് ക്ലബ് എന്നിവയുടെ ആജീവനാംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വെസ്റ്റ്ഹില്‍ കൃഷ്ണ ഓയില്‍ മില്‍, കാക്കഞ്ചേരി സുന്ദര്‍ ഫ്‌ലോര്‍ മില്ലേഴ്‌സ്, കണ്ണൂര്‍ സുന്ദര്‍ ഫ്‌ലോര്‍ മില്ലേഴ്‌സ് എന്നിവയുടെ ഉടമയായിരുന്നു. ഭാര്യ: പ്രഭ സുന്ദര്‍ദാസ്. മക്കള്‍: പി.സുബില്‍ (ദുബായ്), പി.സൂരജ് (ദുബായ്), പി.സ്മൃതി. മരുമക്കള്‍: അമിത, ഷിമ്ന, സുധീര്‍. സഹോദരന്‍: പരേതനായ പി.മോഹന്‍ദാസ്. ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് ആറിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
പൊറോളി സുന്ദര്‍ദാസ് അന്തരിച്ചു