കോഴിക്കോട്: പഞ്ചാരക്കൊല്ലിക്കാര്‍ക്ക് ആശ്വാസത്തോടെ ഉറങ്ങാന്‍ കഴിയട്ടെയെന്ന് എന്നാശംസിച്ച് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. നരഭോജി കടുവ ചത്തത് പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി. കടുവ സ്വയം ചത്തെങ്കിലും അതിനെ പിടികൂടാന്‍ വനം വകുപ്പ് നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ വയനാട്ടിലെ മറ്റ് മൂന്നു സ്ഥലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സ് സ്‌പെഷല്‍ ഡ്രൈവ് തുടരുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. കടുവയുടെ സാന്നിധ്യം മറ്റെവിടെയെങ്കിലും ഉണ്ടോ എന്നറിയാനും അതിനുള്ള ക്രമീകരണം നടത്താനും കലക്ടര്‍ക്കും സിസിഎഫിനും നിര്‍ദ്ദേശം നല്‍കി. ഒന്നിലും 100 ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജാഗ്രതക്കുറവ് കാണിച്ചാല്‍ അതു തിരുത്തിക്കണം. നേരത്തേയുണ്ടായ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയാണ് ഇപ്പോഴും ജനം വനം വകുപ്പിനെ കാണുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ ബഹുജന പിന്തുണയില്ലാതെ പരിഹരിക്കാനാവില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്തി മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.
കടുവയുടെ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിലൂടയേ അറിയാന്‍ സാധിക്കൂ. ഓപ്പറേഷന്‍ വയനാടിന്റെ രണ്ടാം ഘട്ടം ഇനിയുള്ള ദിവസങ്ങളില്‍ തുടരും. പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ തന്നെയാണ് പഞ്ചാരക്കൊല്ലിയില്‍ രാധയെ കൊലപ്പെടുത്തിയത്. പതിനേഴിലധികം ക്യാമറകളില്‍ ഈ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു.
പഞ്ചാരക്കൊല്ലിക്കാര്‍ക്ക് ആശ്വാസത്തോടെ ഉറങ്ങാന്‍ കഴിയട്ടെ;
ആശംസയുമായി മന്ത്രി