ചാവക്കാട്:പ്രവാസി ക്ഷേമ- പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രഗവണ്മെന്റിന്റെ വിഹിതം ഉറപ്പുവരുത്തുവാന്‍ പ്രവാസി സംഘടനാ കൂട്ടായ്മ ശ്രമി്ക്കണമെന്ന് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുല്‍ ഖാദര്‍ പറഞ്ഞു.ചാവക്കാട് എം.കെ. മാളില്‍ നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് ഒമാന്‍ ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുന്‍ ഗുരുവായൂര്‍ എം.എല്‍.എ.കെ.വി. അബ്ദുല്‍ ഖാദര്‍. 60 വയസു കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്‍കാനാവാത്തത് സാമ്പത്തിക സ്ഥിതി അനുകൂലമല്ലാത്തതുകൊണ്ടാണെന്നും മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങളെ പരിഗണിക്കപ്പെടേണ്ടണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു സാമൂഹ്യ സംഘടന സൗജന്യമായി പ്രവാസി പെന്‍ഷന് രജിസ്‌ട്രേഷന്‍ നടത്തിയെന്ന ഖ്യാതി നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് ഒമാന്‍ ചാപ്റ്റര്‍ സ്വന്തമാക്കിയ ചടങ്ങില്‍ ഷാഹുല്‍ വി.സി.കെ. അദ്ധ്യക്ഷതവഹിച്ചു. ബദറുദ്ദീന്‍ ഗുരുവായൂര്‍ ആമുഖ ഭാഷണം നിര്‍വ്വഹിച്ചു. ബുഷ്‌റ ലത്തീഫ് (സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പെഴ്സണ്‍), രാജന്‍ മാക്കല്‍, ഇല്‍യാസ് ബാവു,ഫൈസല്‍ കാനാമ്പുള്ളി, ഫിറോസ് തൈപ്പറമ്പില്‍, സി.എം. ജനീഷ്, ഹക്കീം ഇമ്പാര്‍ക്ക്, ജാഫര്‍ കണ്ണാട്ട്, ആര്‍.വി.സി.ബഷീര്‍, മുഹമ്മദുണ്ണി (അല്‍ അമാനി), ഹരിദാസ് പാലക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഷെബീര്‍ ശോഭ ഡിജിമാക്‌സ്, സുഭാഷ് പൂക്കാട്ട്, പി.കെ.ഫസലുദ്ദീന്‍, സി.പി. ബാബു, സി.എം.മുജീബ്, സി.എം.അക്ബര്‍, റഹീം മണത്തല, അരുണ്‍ സുബ്രഹ്‌മണ്യന്‍, അര്‍ഫാന്‍ ആഷിക്ക്, സിന്ധു സുഭാഷ്, അനീഷ ബദര്‍, തസ്‌നി സലീം,ഗായത്രി സുബ്രഹ്‌മണ്യന്‍, നീഷ്മ സനോജ്, ഷഫീറ ആഷിക്ക്, രമ്യകൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ റജിസ്റ്റര്‍ ചെയ്തു. അടുത്ത ദിവസങ്ങളില്‍ റോയല്‍ വി ഹെല്‍പ്പില്‍ സേവനം തുടര്‍ന്നും ലഭ്യമാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവാസി ക്ഷേമ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്
കൂട്ടായ ശ്രമം ആവശ്യം: കെ.വി. അബ്ദുല്‍ ഖാദര്‍