പാലക്കാട്: നെന്മാറയില്‍ അമ്മയേയും മകനെയും വെട്ടിക്കൊലപ്പെടുത്തി. നെന്മാറ പോത്തുണ്ടി സ്വദേശി ലക്ഷ്മി (75)
, മകന്‍ സുധാകരന്‍ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരന്‍ വീട്ടിനകത്തും ലക്ഷ്മി നെന്മാറ ഗവ. ആശുപത്രിയിലെത്തിയ ശേഷവുമാണു മരിച്ചത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയും അയല്‍വാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
കൊലയ്ക്ക് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസ് നിഗമനം. മരിച്ച സുധാകരന്റെ ഭാര്യ സജിതയെ 2019ല്‍ പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ഒന്നര മാസം മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്നു സുധാകരനെയും മീനാക്ഷിയെയും കൊല്ലുമെന്നു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തങ്ങള്‍ക്കു വധഭീഷണിയുള്ളതായി ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്നു യാതൊരു സംരക്ഷണവും ലഭിച്ചിരുന്നില്ലെന്നു കുടുബാംഗങ്ങള്‍ പറഞ്ഞു.