നീലഗിരി: തമിഴ്നാട്ടിലെ നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ്ിന് ദാരുണാന്ത്യം. ഗൂഡല്ലൂര്‍ താലൂക്കിലെ ദേവര്‍ഷോല സ്വദേശി ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജംഷീദിനുനേരെ കാട്ടാനയാക്രമണമുണ്ടായത്.. പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ്.മൃതദേഹം ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ മേഖലയിലെല്ലാം കാട്ടാന ശല്യം അതിരൂക്ഷമാണ്. ജനവാസകേന്ദ്രത്തില്‍ എത്തിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന ജംഷിദിന് നേരെ തിരിയുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജംഷിദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വനമേഖലയും തോട്ടം മേഖലയും ഇടകലര്‍ന്ന് സ്ഥിതിചെയ്യുന്ന പ്രദേശം തമിഴ്നാട് ഭൂപരിധിയിലാണെങ്കിലും നിരവധി മലയാളികള്‍ താമസിക്കുന്ന ഇടമാണ്.
തേയിലത്തോട്ടം തൊഴിലാളികളായ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം ജില്ല ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്ന് കുടിയേറിയവരോ അവരുടെ പിന്മുറക്കാരോ ആണ്. സ്ഥിരമായി വന്യജീവി ശല്യമുള്ള പ്രദേശമാണിത്.
കാട്ടാനയാക്രമണം;യുവാവിന് ദാരുണാന്ത്യം