ഗസ്സ: വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ബന്ദികളാക്കിയ നാല് വനിതാ സൈനികരെ കൂടി ഹമാസ് മോചിപ്പിച്ചു. ഇതിന് പകരമായി ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 200 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാലുപേരെയും ഗസ്സയിലെ ഫലസ്തീന്‍ സ്‌ക്വയറില്‍വെച്ച് റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി. ബന്ദികളെ കൈമാറുമ്പോള്‍ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും നൂറുകണക്കിന് പോരാളികളും പൊതുജനങ്ങളും ഫലസ്തീന്‍ സ്‌ക്വയറില്‍ എത്തിയിരുന്നു. ബന്ദികളെ കൈമാറുന്നതിന് മുമ്പ് ഹമാസ് പോരാളികളും റെഡ് ക്രോസ് പ്രതിനിധികളും കരാറില്‍ ഒപ്പുവെച്ചു.
കരീന റീവ്, ഡാനിയെല്ല ഗില്‍ബോവ, നാമ ലെവി, ലിരി അല്‍ബാഗ് എന്നീ വനിതാ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രായേലി സൈനിക യൂണിഫോം ധരിച്ചെത്തിയ ഇവര്‍ ആള്‍ക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തു.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം നെറ്റ്‌സാരിം ഇടനാഴിയില്‍നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്ക് വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങാന്‍ ഇത് സഹായകരമാകും. കൂടുതല്‍ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഗസ്സയിലേക്ക് എത്തിക്കുന്നതിനായി റഫ അതിര്‍ത്തി തുറക്കാനും ഇസ്രായേല്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തടവുകാരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്