കെ.എം.സി.ടി. സ്‌കൂള്‍ ഓഫ് ഡിസൈന്‍ ഉദ്ഘാടനം ഇന്ന് (ശനി)

കെ.എം.സി.ടി. സ്‌കൂള്‍ ഓഫ് ഡിസൈന്‍ ഉദ്ഘാടനം ഇന്ന് (ശനി)

മുക്കം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പുതിയ കാല്‍വെപ്പുമായി കെ.എം.സി.ടി സ്‌കൂള്‍ ഓഫ് ഡിസൈന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്ന്(ശനിയാഴ്ച) രാവിലെ 10.30ന് മുക്കം കെ.എം.സി.ടി സ്‌കൂള്‍ ഓഫ് ഡിസൈന്‍ ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രിയും നയതന്ത്രഞ്ജനുമായ ശശി തരൂര്‍ എം.പി ഉദ്ഘാടനം നിര്‍വഹിക്കും.
പുതിയകാലത്ത് ഡിസൈനിംഗ് മേഖലയില്‍ അനന്തമായ ജോലിസാധ്യതയാണുള്ളത്. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ക്രിയാത്മക മനോഭാവവും സൃഷ്ടിപരമായ കഴിവുകളും വികസിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്ററ്റിയൂഷന്‍സ് 2024ല്‍ കെ.എം.സി.ടി സ്‌കൂള്‍ ഓഫ് ഡിസൈന്‍ ആരംഭിച്ചത്.
എ.ഐ.സി.ടി.ഇ അംഗീകൃത കെ.എം.സി.ടി. സ്‌കൂള്‍ ഓഫ് ഡിസൈനില്‍ ബാച്‌ലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാമില്‍ പ്രൊഡക്ട് ഡിസൈന്‍, കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സ്പെഷ്യലൈസേഷനുകളിലായാണ് കോഴ്സ് പ്രവര്‍ത്തിക്കുക. എ.പി.ജെ. അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി അഫിലിയേഷനും സ്ഥാപനത്തിന് ലഭിച്ചിിട്ടുണ്ട്. ആധുനിക രീതിയിലുള്ള പഠനാന്തരീക്ഷം, ക്ലാസ്സ് മുറികള്‍, ലാബുകള്‍, പരിചയസമ്പന്നരായ അധ്യാപകര്‍ എന്നിവയും സ്ഥാപനത്തിന്റെ പ്രത്യേകതകയാണ്. വാര്‍ത്താസമ്മേളനത്തില്‍
കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാന്‍ ഡോ. കെ. മൊയ്തു, കെ.എം.സി.ടി സ്‌കൂള്‍ ഓഫ് ഡിസൈന്‍ ഡയറക്ടര്‍ ഹാഷിം പടിയത്ത്, കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സെക്രട്ടറി ജിതിന്‍, അസിസ്റ്റന്റ് മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) മുഹമ്മദ് സാലിം കെ. എന്നിവര്‍ പങ്കെടുത്തു.

 

 

കെ.എം.സി.ടി. സ്‌കൂള്‍ ഓഫ് ഡിസൈന്‍ ഉദ്ഘാടനം ഇന്ന് (ശനി)

 

Share

Leave a Reply

Your email address will not be published. Required fields are marked *