മുക്കം: മലബാര്‍ മേഖലയിലെ ആദ്യ ഡിസൈന്‍ സ്‌കൂളെന്ന ബഹുമതിയോടെ കെ.എം.സി.ടി സ്‌കൂള്‍ ഓഫ് ഡിസൈനിന്റെ ഔദ്യോഗിക ഉദ്ഘാടനം പാര്‍ലമെന്റ് അംഗം ഡോ.ശശി തരൂര്‍ നിര്‍വഹിച്ചു.
രാജ്യത്തിന്റെ വികസനവും ബ്രാന്‍ഡിംഗും രൂപപ്പെടുത്തുന്നതില്‍ ഡിസൈന്‍ മേഖലയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം മനസ്സിലാക്കി, ഡിസൈന്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുത്ത കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജ്‌മെന്റിനെ ഡോ. ശശി തരൂര്‍ അഭിനന്ദിച്ചു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന്റെ അടയാളങ്ങളായ കല, തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യത്തിനും ആഗോള അംഗീകാരത്തിനും ഡിസൈന്‍ മേഖല വലിയ പങ്ക് വഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കാമ്പസില്‍ നൂതന സാങ്കേതികവിദ്യയും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിക്കുന്നതിനുമുള്ള കെ.എം.സി.ടി.യുടെ പ്രതിബദ്ധതക്ക് ഡോ. തരൂര്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു .
വിവിധ മേഖലകളില്‍ ഡിസൈനിന്റെ സാധ്യതകളും, സംഭാവനയും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വാര്‍ത്തെടുത്ത് ആഗോള തലത്തില്‍ ജോലി സാധ്യതകള്‍ എത്തിപ്പിടിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ കെ.എം.സി.ടി. സ്‌കൂള്‍ ഓഫ് ഡിസൈന്‍ ലക്ഷ്യമിടുന്നു.ചടങ്ങില്‍ കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സ്ഥാപക ചെയര്‍മാന്‍ ഡോ.കെ മൊയ്തു, ചെയര്‍മാന്‍ ഡോ.നവാസ് കെ.എം., കെഎംസിടി സ്‌കൂള്‍ ഓഫ് ഡിസൈന്‍ ഡയറക്ടര്‍ ഹാഷിം പടിയത്ത്, അലിയാസ്ഗര്‍ ചുനവാല എന്നിവര്‍ പ്രസംഗിച്ചു.
കെ.എം.സി.ടി. സ്‌കൂള്‍ ഓഫ് ഡിസൈന്‍ ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്തു