തിരുവനന്തപുരം: റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സമരം പിന്‍വലിച്ചു. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്് സമരം ഉപാധികളോടെ പിന്‍വലിച്ചത്. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യ മന്ത്രിജി.അനില്‍കുമാര്‍ പ്രഖ്യാപിച്ചതോടെയാണ് പിന്മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്നും മന്ത്രി ഉറപ്പ് നല്കി.
റേഷന്‍ വാതില്‍പടി വിതരണക്കാര്‍ ജനുവരി ഒന്നു മുതല്‍ സമരത്തിലായിരുന്നു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍ തീരുമാനിച്ചത്. റേഷന്‍ വ്യാപാരികള്‍ മറ്റന്നാള്‍ മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ റേഷന്‍ കടകളിലേക്ക് ധാന്യങ്ങള്‍ എത്തിക്കാന്‍ സജ്ജരാണെന്ന് വാതില്‍ പടി വിതരണക്കാര്‍ വ്യക്തമാക്കി.
ക്ഷേമനിധി ബോര്‍ഡുമായുള്ള പ്രശ്നം പരിഹരിക്കാന്‍ ഇടപെടാമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ചര്‍ച്ചയില്‍ ഉറപ്പ് നല്കി.
തിങ്കളാഴ്ച്ച മുതല്‍ റേഷന്‍ വ്യാപാരികള്‍ കട അടച്ചിട്ട് സമരം തുടങ്ങുമ്പോള്‍ വീണ്ടും പ്രതിസന്ധി ഉടലെടുക്കും. കടയടക്കുന്നതിനാല്‍ വിതരണക്കാര്‍ക്ക് പുതിയ പുതിയ സ്റ്റോക്കുകള്‍ കടകളിലേക്ക് എത്തിക്കാന്‍ കഴിയാതെ വരും. സമരം പിന്‍വലിച്ചിട്ടും റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ ലഭിക്കാന്‍ തടസം നിലനില്ക്കും.
റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സമരം പിന്‍വലിച്ചു; റേഷൻ കിട്ടാൻ ഇനിയും വൈകും