കോഴിക്കോട്: ഒളിഞ്ഞും തെളിഞ്ഞും ഫോട്ടോകളെടുത്ത് പ്രൈവറ്റ് ബസ്സുടമകളെ മോട്ടോര്‍വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, പൊലീസും ദ്രോഹിക്കുകയാണെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ടി.വാസുദേവന്‍ പറഞ്ഞു. ആര്‍ടി ഓഫീസുകളിലെത്തുമ്പോഴാണ് പിഴയുടെ വിവരമറിയുന്നത്. ഒട്ടനവധി ഫൈനുകള്‍ കൂടി്‌ചേര്‍ന്ന് 5000ത്തിലധികം തുക ഒറ്റയടിക്ക് അടക്കേണ്ടിവരുകയാണ്. പിഴയടക്കാഞ്ഞാല്‍, ബസ്സുകളുടെ മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയ്ത് തരാറില്ല. കുറ്റമെന്താണെന്ന് പോലും വ്യക്തമാക്കാതെയാണ് പിഴയടക്കേണ്ടി വരുന്നത്. പ്രൈവറ്റ് ബസുകളിലെ ഡ്രൈവര്‍മാര്‍ കുറച്ച് മാസങ്ങള്‍ മാത്രമാണ് ജോലി ചെയ്യുക. അതു കഴിഞ്ഞാല്‍ അവര്‍ പോകും. പിഴ അടക്കേണ്ട ബാധ്യത ബസ്സുടമയിലാവുകയാണ്.
പ്രൈവറ്റ് ബസ് മേഖല നടത്തിക്കൊണ്ട് പോകാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം നടപടികളിലൂടെ കൂടുതല്‍ ബുദ്ധിമുട്ടിക്കുകയാണ്. ആര്‍ടിഒ ഓഫീസുകളില്‍ ഉച്ചവരെ മാത്രമാണ് വാഹനങ്ങളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്.ഇതു കാരണവും പ്രയാസമുണ്ട്.. ഓഫീസുകളുടെ പ്രവര്‍ത്തനം വൈകുന്നേരം വരെയാക്കി ദീര്‍ഘിപ്പിക്കണം. കോഴിക്കോടിന്റെ സാഹിത്യ നഗര പ്രൗഡിക്ക് സംഘടനയുടെ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.