കോഴിക്കോട്: ലിപികളില്ലാത്ത ഭാഷകള്‍ക്കും വാമൊഴി പാരമ്പര്യമുണ്ടെന്നും അതും ഭാരതീയ സാഹിത്യത്തിന്റെ ഭാഗമാണെന്ന് സിക്കിം എഴുത്തുകാരന്‍ കപില്‍ മണി അധികാരി. ഭാരതീയ ഭാഷകള്‍ തമ്മില്‍ കൈകോര്‍ക്കണമെന്നും പരിഭാഷകളിലൂടെ ഭാരതീയ സാഹിത്യത്തെ അറിയാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാഷാ സമന്വയ വേദി പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ സഹകരണത്തോടെ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ സംഘടിപ്പിച്ച ഭാരതീയ കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സരസ്വതി സമ്മാന്‍ ജേതാവ് കവി പ്രഭാവര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി.വൈവിധ്യങ്ങള്‍ കൊണ്ട് സമൃദ്ധമായ ഭാരതീയ സാഹിത്യമാണ് ദേശീയോദ്ഗ്രഥനം സമ്പുഷ്ടമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ആര്‍സു അധ്യക്ഷത വഹിച്ചു. സിക്കിം കഥകളുടെ മലയാളം പരിഭാഷ പ്രഭാവര്‍മ്മയ്ക്ക് ആദ്യ പ്രതി നല്‍കി കപില്‍ മണി അധികാരി പ്രകാശനം ചെയ്തു. തമിഴ്‌നാട് സര്‍ക്കാറിന്റെ വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം നേടിയ കെ.എസ് വെങ്കിടാചലത്തെ ആദരിച്ചു. ഡോ.വി.എസ്.റോബര്‍ട്ട്,ഡോ. പി.കെ.രാധാമണി, പ്രൊഫ.കെ.ജെ.രമാഭായ് എന്നിവര്‍ അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ഡോ.ഒ. വാസവന്‍, ഡോ.കെ.ആശീവാണി, ഡോ.യു.എം.രശ്മി, എം.സുമിഷ, കെ. നിധി എന്നിവര്‍ പ്രസംഗിച്ചു.
കാവ്യോത്സവത്തില്‍ ഇരുപത്തിയഞ്ച് ഭാഷകളില്‍ നിന്നുള്ള കവിതകളുടെ മലയാള പരിഭാഷ അവതരിപ്പിച്ചു. മലയാളത്തില്‍ നിന്ന് പ്രഭാവര്‍മ്മയും പി.പി.ശ്രീധരനുണ്ണിയും കവിതകള്‍ ആലപിച്ചു. ഡോ. പി. സംഗീത അസമിയ, ഡോ.എന്‍.കെ ശശീന്ദ്രന്‍ ബംഗാളി, കെ.ജി.രഘുനാഥ് ബോഡോ, എം.എസ്. ബാലകൃഷ്ണന്‍ ഭോജ്പുരി, വി.എസ്. രമണന്‍ ഡോഗ്രി, ഡോ.ഒ വാസവന്‍ ഗുജറാത്തി, സോ.പി.കെ.രാധാമണി ഹിന്ദി, കെ.എംവേണുഗോപാല്‍ കൊങ്കണി, കെ.വരദേശ്വരി കശ്മീരി, ഡോ.കെ.ആശീ വാണി മറാഠി, ഡോ.എം.കെ.അജിതകുമാരി മൈഥിലി, ടി.കെ.ജ്യോത്സന മണിപ്പുരി, ഡോ.ആര്‍സു നേപ്പാളി, സഫിയ നരിമുക്കില്‍ ഒറിയ, കെ.രാജേന്ദ്രന്‍ പഞ്ചാബി, പ്രൊഫ.കെ.ജെ.രമാഭായി രാജസ്ഥാനി, സോ.സി.രാജേന്ദ്രന്‍ സംസ്‌കൃതം, ഡോ.യു.എം.രശ്മി സിസി, ഡോ.എം.കെ.പ്രീത സന്താലി, കെ.എസ്.വെങ്കിടാചലം തമിഴ്, എന്‍.പ്രസന്നകുമാരി തെലുഗു, ഡോ.സി.സേതുമാധവന്‍ ഉറുദു കവിതകള്‍ അവതരിപ്പിച്ചു.
സര്‍ഗ്ഗോത്സവമായി ഭാരതീയ കാവ്യോത്സവം