വെള്ളിയൂര്‍ :ജനകീയ വായനശാല വെള്ളിയൂരിന്റെ ആഭിമുഖ്യത്തില്‍ സുധീഷ് നമ്പൂതിരിയുടെ കാര്‍ഷിക വിജ്ഞാന കോശം’എന്ന ഗ്രന്ഥം വെള്ളിയൂര്‍ നെല്പാടത്ത് കര്‍ഷകനായ കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍ കര്‍ഷക തൊഴിലാളി ടിഎം തെയ്യോന് നല്‍കി പ്രകാശനം ചെയ്തു. വായനശാലാ പ്രസിഡണ്ട് രാജീവ് എസ് അദ്ധ്യക്ഷത വഹിച്ചു. കൃഷിയുടെയും, പരിസ്ഥിതിയുടെയും സാമുഹികവും, ശാസ്ത്രീയവുമായ അറിവുകള്‍ പകരുന്ന ഗ്രന്ഥമാണിത്. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി മുഖ്യ പ്രഭാഷണം നടത്തി. നഷ്ടപ്പെടുന്ന നാട്ടറിവുകളെ പ്രയോജനപ്പെടുത്തിയും കൂട്ടുകൃഷി മാര്‍ഗങ്ങളിലൂടെയും കാര്‍ഷിക സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ കൂടുതലായി ഉണ്ടാവേണ്ടതുണ്ടെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
നൊച്ചാട് പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്ട്രര്‍ കോര്‍ഡിനേറ്റര്‍ സുരേഷ് ടി പുസ്തകം പരിചയപ്പെടുത്തി. എസ് രമേശന്‍ മാസ്റ്റര്‍, പി ഇമ്പിച്ചി മമ്മു, എടവന സുരേന്ദ്രന്‍, പി കെ കേശവന്‍ മാസ്റ്റര്‍, എം എം കുഞ്ഞി ചെക്കിണി, കെ വിജയന്‍, ടി കെ സുധാകരന്‍,എ ജമാലുദ്ധീന്‍ മാസ്റ്റര്‍, കെ.പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.പി സജിത, വി.പി വിജയന്‍, എം.സി ഉണ്ണികൃഷ്ണന്‍,എം.കെ പ്രകാശന്‍, ടി എന്‍ സത്യന്‍, വി.എം സുഭാഷ്, സി നാരായണന്‍ മാസ്റ്റര്‍, പി സി അബ്ദുറഹിമാന്‍ മൗലവി ആശംസകളര്‍പ്പിച്ചു. വായനശാല സെക്രട്ടറി എം.കെ ഫൈസല്‍ സ്വാഗതവും വായനശാല എക്‌സിക്യൂട്ടീവ് അംഗം , ലതിക രാജേഷ് നന്ദിയും പറഞ്ഞു.
കാര്‍ഷിക വിജ്ഞാന കോശം പുസ്തകംപ്രകാശനം ചെയ്തു