സര്‍ക്കാര്‍- റേഷന്‍ വ്യാപാരി കോര്‍ഡിനേഷന്‍ കമ്മിറ്റി ചര്‍ച്ച പരാജയം
കോഴിക്കോട്: റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗം പരാജയം. സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനിലും, ധനമന്ത്രി കെഎന്‍ ബാലഗോപാലും പങ്കെടുത്ത യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് ഇപ്പോള്‍ ഒരുതരത്തിലും പരിഗണിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടിലാണ് യോഗം അലസിപ്പിരിഞ്ഞത്. ഒരുമണിക്കൂര്‍ 10 മിനുട്ട് നടന്ന യോഗത്തില്‍ കേവലം മൂന്ന് മിനുട്ട് മാത്രമാണ് ധനമന്ത്രിയോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരാത്തവിധത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍മാര്‍ഗമുണ്ടെന്നിരിക്കെ നിഷേധാത്മക നടപടി സ്വീകരിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സമര സമിതി നേതാവ് ടി മുഹമ്മദലി പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. സര്‍ക്കാര്‍ പഞ്ചസാരക്ക് ആറ് രൂപയും, മണ്ണെണ്ണക്ക് 30 രൂപയും ഇതിനിടക്ക് വിലവര്‍ധിപ്പിച്ചിരുന്നു. ആട്ടക്കും എപിഎല്‍ കാര്‍ഡിലെ അരിക്ക് മൂന്ന് രൂപയും വര്‍ധിപ്പിച്ചാല്‍ പ്രശ്‌ന പരിഹാരമാകും. സമര സമിതി നേതാക്കളായ ജോണി നെല്ലൂര്‍, ബി സ്റ്റീഫന്‍ എംഎല്‍എ, സുരേഷ് കാരേറ്റ്, ബിജു കൊട്ടാരക്കര, ജി ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.