കോഴിക്കോട്:ഒരുമയുടെ സംഗീത രാവിന്റെ സംഘാടക സമിതി ഓഫീസ് ഡെ. മേയര്‍ സി.പി. മുസാഫര്‍ അഹമ്മത് ഉദ്ഘാടനം ചെയ്തു.കസ്റ്റംസ് റോഡിലുള്ള കലയുടെ ഓഫീസാണ് സംഘാടക സമിതി ഓഫീസ്.ഡോ. കദീജ മുംതാസ് അദ്ധ്യക്ഷത വഹിച്ചു, ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയായി. ജനറല്‍ കണ്‍വീനര്‍ ഹസ്സന്‍ തിക്കോടി,
സി.ടി.സക്കീര്‍ ഹുസ്സയിന്‍, കെ.സുബൈര്‍, സന്നാഫ് പാലക്കണ്ടി, അഡ്വ.കെ.പി. അശോക് കുമാര്‍, പി. ടി. ആസാദ , എം. എ. ജൊണ്‍സന്‍ എന്നിവര്‍ സംസാരിച്ചു.
ദേശീയ മാനവിക വേദിയും കോഴിക്കോട് കോര്‍പ്പറേഷനും സംയുക്തമായാണ് ചാര്‍ യാര്‍ സൂഫി സംഗീത നിശ ഫെബ്രവരി 17 ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ സംഘടിപ്പിക്കുന്നത്.
സംഘാടക സമിതി ഓഫീസ് ഉല്‍ഘാടനം ചെയ്തു