കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി അസാധ്യമോ?  (എഡിറ്റോറിയല്‍)

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി അസാധ്യമോ?  (എഡിറ്റോറിയല്‍)

സംസ്ഥാന രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച ഉന്നത ശീര്‍ഷരായ വനിതകള്‍ക്ക് പോലും അപ്രാപ്യമായി മുഖ്യമന്ത്രി കസേര മാറുന്നതെന്ത്‌കൊണ്ടാണ്? ഈ ചോദ്യത്തിന് ഇപ്പോള്‍ വളരെയേറെ പ്രസക്തിയുണ്ട്. സ്ത്രീകളുടെ പൊതുവിടങ്ങളിലെ വ്യായാമത്തിന്റെ പേരില്‍ വിലക്കേര്‍പ്പെടുത്തുന്ന ഒരു വിഭാഗം മത നേതൃത്വങ്ങള്‍ അരങ്ങില്‍ പ്രകടനം നടത്തുമ്പോള്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ചിലരെല്ലാം മയക്കത്തിലാണ്.
മതവിധി പറയാന്‍ തങ്ങള്‍ക്കാണവകാശമെന്ന് പണ്ഡിതന്മാരില്‍ ഒരു വിഭാഗം അവകാശവാദമുന്നയിക്കുമ്പോള്‍ ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ ഇന്ന് വിപുലമായ സംവിധാനങ്ങളുണ്ടെന്നവര്‍ മറന്നു പോകുകയാണ്. ദൈവത്തിന്റെ  പ്രവാചകനായ മുഹമ്മദ് നബി ഒരിക്കലും സ്ത്രീകളെ അരിക് വല്‍ക്കരിക്കുന്നതിനെ പിന്തുണച്ചിട്ടില്ല. പെണ്‍കുട്ടികളെ ജനിക്കുമ്പോള്‍ തന്നെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാടന്‍ സമ്പ്രദായങ്ങള്‍ക്കെതിരെ പോരാടിയ ചരിത്രമാണ് പ്രവാചകന്റേത്. മത നേതൃത്വങ്ങളും, രാഷ്ട്രീയ നേതൃത്വങ്ങളും, സംസ്ഥാന ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീ സമൂഹത്തെ അവഗണിച്ചു എന്നതാണ് പരമാര്‍ത്ഥം.
ഭരണഘടന അനുശാസിക്കുന്ന സംവരണത്തിന്റെ സാധ്യതകളുണ്ടായപ്പോഴാണ്  സാമുദായിക ലേബലുമായി നടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളടക്കം വനിതകളെ പരിഗണിക്കാന്‍ തുടങ്ങിയത്. വനിതകളെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ഇത്തരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമുദായ സംഘടനകളുടെ തിട്ടൂരം തേടേണ്ടതുണ്ട്. ഭരണ നൈപുണ്യത്തില്‍ ലോകം ശ്രദ്ധിച്ച ഇന്ദിരാ ഗാന്ധിയെ സൃഷ്ടിച്ച  രാജ്യമാണ് ഇന്ത്യ. വനിതാ മുഖ്യ മന്ത്രിമാര്‍ ഇന്നും നന്നായി ഭരിക്കുന്ന കേരളത്തേക്കാള്‍ വലിയ സംസ്ഥാനം ഇന്ത്യയിലുണ്ടെന്നും നാം മറക്കരുത്. പൊതുവിടങ്ങളില്‍ ഇടപെടുന്ന സ്ത്രീകള്‍ക്ക് അവരെന്താണെന്ന് അവര്‍ക്ക് നന്നായറിയാം. അവരെ സംരക്ഷിക്കാനും അവര്‍ക്കറിയാം. അതിനെക്കുറിച്ചാണല്ലോ മതനേതാക്കള്‍ ഉറക്കം നഷ്ടപ്പെടുത്തുന്നത്. വിമാനമോടിക്കുന്ന പെണ്‍കുട്ടിയുള്ളത് നമ്മുടെ മലപ്പുറത്താണ്. ഓരോ മതവിശ്വാസിയും അവരവരുടെ വിശ്വാസമനുസരിച്ച് ജീവിക്കട്ടെ. വ്യക്തി സ്വാതന്ത്ര്യവും ഭരണഘടനാവകാശമാണ്. വനിതകളെ രണ്ടാം കിടക്കാരാക്കുന്ന സമീപനം അവസാനിക്കുക തന്നെ ചെയ്യും. ഒരു വനിത സംസ്ഥാന മുഖ്യയാവുന്ന കാലം വിദൂരമല്ല. ആ ദിശയില്‍ ശക്തമായി മുന്നോട്ട് വരേണ്ടത് വനിതാ സമൂഹം തന്നെയാണ്.

മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വം മത നേതൃത്വങ്ങളുടെ ആസ്ഥാനത്ത് തിണ്ണനിരങ്ങാന്‍ പോയാല്‍ ഓച്ഛാനിച്ച് നില്‍ക്കുകയല്ലാതെ മാര്‍ഗ്ഗമില്ല.1987ല്‍അധികാരത്തില്‍ വന്ന ജാതി-മത വര്‍ഗ്ഗീയ കക്ഷികളെ പുറത്ത് നിര്‍ത്തിയ ഭരണഘടന അനുശാസിക്കുന്ന മതനിരപേക്ഷ ഭരണ സംവിധാനമാണ് സംസ്ഥാനത്തുണ്ടാവേണ്ടത്.

കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി അസാധ്യമോ?  (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *