കോഴിക്കോട്: പുറമേരി പഞ്ചായത്തിലെ ഗ്രാമമായ വിലാത പുരത്തിന്റെ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. വിലാതപുരം ചരിത്ര വഴികളിലൂടെ ‘ എന്ന പുസ്തകത്തിന്റെ പ്രകാശനം വിലാത പുരം ഫെബിന ഗാര്‍ഡനില്‍ വെച്ച് തിരൂര്‍ മലയാളം സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എം. ഭരതന്‍ പ്രകാശനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡണ്ട് ടി.പി. സീന അധ്യക്ഷത വഹിച്ചു.മടപ്പള്ളി ഗവ: കോളേജിലെ ചരിത്ര വിഭാഗം തലവന്‍ പ്രൊഫ.എ.എം ഷിനാസ് പുസ്തകം ഏറ്റുവാങ്ങി. പുസ്തക നാള്‍വഴികള്‍ എം.ടി. ദാമോദരന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു. പ്രാദേശിക ചരിത്രകാരനായ അശോകന്‍ ചേമഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ വെച്ച് പ്രശസ്ത ചിത്രകാരന്‍ ശ്രീജിത്ത് വിലാത പുരത്തിനെ ആദരിച്ചു.
കോഴിക്കോടിന്റെ ചരിത്ര പ്രാധാന്യത്തെ പറ്റി അശോകന്‍ ചേമഞ്ചേരി വിശദീകരിച്ചു. ചേരമാന്‍ പെരുമാള്‍ താമസിച്ചിരുന്ന പുത്തഞ്ചേരി കോട്ടക്കുന്നും പോര്‍ളാതിരിയുടെ ഭരണകാലത്തെ വാസകേന്ദ്രമായ ആഞ്ഞിലോറ മലയും ഇന്ന് അന്യം നിന്ന് പോയതും സാമൂതിരിക്ക് മുമ്പ് കോഴിക്കോട് ഭരിച്ചിരുന്ന പോര്‍ളാതിരിയെ പാഠ്യ വിഷയത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യകതയും ഊന്നിപ്പറഞ്ഞു.
വിവിധ സാംസ്‌കാരിക മേഘലയിലുള്ളവര്‍ സംസാരിച്ചു. സുധീഷ് സ്വാഗതവും ടി.കെ.ഗോപാലന്‍ നന്ദിയും രേഖപ്പെടുത്തി.
‘വിലാതപുരം ചരിത്ര വഴികളിലൂടെ ‘പുസ്തകം പ്രകാശനം ചെയ്തു