ലോക ചരിത്രത്തില്‍ നിര്‍ണായകമാകുന്ന ഉത്തരവുകളുമായി ട്രംപ്

ലോക ചരിത്രത്തില്‍ നിര്‍ണായകമാകുന്ന ഉത്തരവുകളുമായി ട്രംപ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി ഒപ്പു വെച്ച ശേഷം ലോക ചരിത്രത്തില്‍ നിര്‍ണായകമാകുന്ന ഉത്തരവുകളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറപ്പെടുവിച്ചത്.എണ്‍പത് എക്‌സിക്യൂട്ടിവ് ഓര്‍ഡറുകളാണ് അതിലുള്ളത്.ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ തിരുത്തിക്കൊണ്ടുള്ളതായിരുന്നു ഇതില്‍ ഏറെയും.

ലോകാരോഗ്യ സംഘടനയിലും നിന്നും പാരീസ് കാലാവസ്ഥ ഉടമ്പടിയിലും ഇനി അമേരിക്ക ഉണ്ടാവില്ല എന്നത് അതില്‍ ഏറെ ശ്രദ്ധേയമാണ്.അമേരിക്കയില്‍ ഇനി ആണും പെണ്ണും മാത്രമേ ഉള്ളൂവെന്നും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം ഇല്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും എതിരായ വിവേചനം ഇല്ലാതാക്കുന്നതിന് ബൈഡന്‍ ഭരണകൂടം കൊണ്ടുവന്ന നടപടികള്‍ പിന്‍വലിക്കാന്‍ ട്രംപ് നിര്‍ദ്ദേശിച്ചു.സൈനികര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍ക്കും ഒഴികെയുള്ള എല്ലാ ഫെഡറല്‍ നിയമനങ്ങളും മരവിപ്പിച്ചു.ഫെഡറല്‍ ജീവനക്കാരോട് മുഴുവന്‍ സമയവും ജോലിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു.വിലക്കയറ്റം പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ വകുപ്പുകളോടും ഏജന്‍സികളോടും നിര്‍ദ്ദേശം നല്‍കി.ദേശീയ സുരക്ഷ പ്രശ്നം കാരണം അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്ന ടിക്ക് ടോക്കിന്റെ നിരോധനം വൈകിപ്പിച്ചു, ടിക് ടോക്കിന്റെ പ്രവര്‍ത്തനങ്ങള്‍ 75 ദിവസം കൂടി തുടരാന്‍ നിര്‍ദേശിച്ചു.അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സെന്‍സര്‍ഷിപ്പ് തടയുന്നതിനുമുള്ള ഉത്തരവ് പുറപ്പെടുവിച്ചു.രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടാന്‍ സര്‍ക്കാര്‍ വിഭവങ്ങളെ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.
കുടിയേറ്റം തടയുന്നതു ലക്ഷ്യമിട്ട് യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കി.

ഫോസില്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ബൈഡന്‍ ഭരണകൂടം ഇലക്ട്രിക് വാഹനങ്ങള്‍ക്കായി കൊണ്ടുവന്ന ഗ്രീന്‍ പോളിസി റദ്ദാക്കി.
ഖനനത്തിന് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. ജനുവരെ ആറിലെ കാപിറ്റോള്‍ കലാപത്തില്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചു. 1500 ഓളം പേര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതായാണ് ട്രംപ് പ്രഖ്യാപിച്ചത്.ഭരണകൂടത്തിന് പൂര്‍ണ നിയന്ത്രണവും മേല്‍നോട്ടവും ലഭിക്കുന്നതുവരെ പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ റെഗുലേറ്ററി പോസ് നടപ്പാക്കി.

 

ലോക ചരിത്രത്തില്‍ നിര്‍ണായകമാകുന്ന ഉത്തരവുകളുമായി ട്രംപ്

 

Share

Leave a Reply

Your email address will not be published. Required fields are marked *