മടപ്പള്ളി വലിയപുരയില്‍ ശ്രീ മഹാമായ ഭഗവതി ക്ഷേത്രം തിറമഹോത്സവം 22 മുതല്‍ 25 വരെ ആഘോഷിക്കും.1 ന് കാലത്ത് കലവറ നിറയ്ക്കല്‍ ഘോഷയാത്ര വലിയപുരയില്‍ ഗുരുമണ്ഡപത്തില്‍ നിന്നും ആരംഭിച്ച് രയരങ്ങോത്ത്, സ്വാമിമഠം റോഡ്, കണ്ടോത്ത് അങ്കണവാടി, ഘണ്ഡാകര്‍ണ ക്ഷേത്രം, അറക്കല്‍ അങ്കണവാടി, കല്ലിന്റവിട ബീച്ച് വഴി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. 22 ന് കാലത്ത് 4 മണിക്ക് മഹാഗണപതിഹോമം, 9.15 ന് കൊടിയേറ്റം, ഉച്ചയ്ക്ക് 12.30 ന് പ്രസാദസദ്യ, വൈകു. 6 മണി തിരുവാതിര, കൈകൊട്ടി കളി, 7 മണി സര്‍പ്പബലി. 23 ന് പ്രഭാത-മദ്ധ്യാഹ്ന-സായാഹ്ന പൂജകള്‍, വൈകു. 4.30 ന് ആദ്ധ്യാത്മിക പ്രഭാഷണം, സര്‍വ്വൈശ്വര്യ പൂജ, 7 മണി ഗുളികന്‍ വെള്ളാട്ടം, രാത്രി 8 മണി കരിനീലി ഭഗവതി വെള്ളാട്ടം, 9 മണി നാട്ടരങ്ങ്. 24 ന് വൈകു. 3 മണി മുതല്‍ പ്രാദേശിക അടിയറ വരവുകള്‍, 6.30 ന് കുട്ടിച്ചാത്തന്‍ വെള്ളാട്ടം, 7.30 ന് താലംവരവ്, രാത്രി 8 മണി വേട്ടയ്‌ക്കൊരുമകന്‍ വെള്ളാട്ടം, 9 മണി ആഘോഷവരവ്, 9.30 ന് ഭണ്ഡാരമൂര്‍ത്തി വെള്ളാട്ടം, 11 മണി വിഷ്ണുമൂര്‍ത്തി വെള്ളാട്ടം, 11.30 ന് ആമ്പല്‍പൊയ്കയിലേക്ക് എഴുന്നള്ളത്ത്. 25 ന് പുലര്‍ച്ചെ 1.30 ന് ഗുരുതിതര്‍പ്പണം, 1.30 ന് ഗുരുകാരണവര്‍ വെള്ളാട്ടം, 3.30 ന് ഗുളികന്‍ തിറ, 5 മണി കരിനീലി ഭഗവതി തിറ, കാലത്ത് 6.30 ന് വേട്ടയ്‌ക്കൊരുമകന്‍ തിറ, 9.30 ന് കുട്ടിച്ചാത്തന്‍ തിറ, 10.30 ന് ഭണ്ഡാരമൂര്‍ത്തി തിറ, ഉച്ചയ്ക്ക് 12.30 ന് വിഷ്ണുമൂര്‍ത്തി തിറ, 2 മണി ഗുരുകാരണവര്‍ തിറ, വൈകു. 3 മണി ഭണ്ഡാരമൂര്‍ത്തിക്ക് താലംവരവോടെ സമാപനം.