ട്രെയിന്‍ സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

ട്രെയിന്‍ സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

നാദാപുരം റോഡ്: മാഹിക്കും വടകരയ്ക്കും ഇടക്കുള്ള നാദാപുരം റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കുക, റെയില്‍വെ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ഫുട് ഓവര്‍ ബ്രിഡ്ജ് നിര്‍മിക്കുക, റെയില്‍വെ സ്റ്റേഷന്റെ വികസനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭമാരംഭിക്കാന്‍ നാദാപുരം റോഡില്‍ ചേര്‍ന്ന സര്‍വകക്ഷി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സാംസ്‌കാരിക സംഘടനകളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
മടപ്പള്ളി ഗവണ്‍മെന്റ് കോളേജും രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉള്‍പ്പടെ ഒട്ടേറെ സ്ഥാപനങ്ങളും പ്രധാനപ്പെട്ട ആരാധനാലയങ്ങളും നാദാപുരം റോഡ്, മടപ്പള്ളി പ്രദേശങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട്. നൂറുകണക്കിന് ദീര്‍ഘദൂര യാത്രക്കാര്‍ സ്ഥിരമായി വന്നു പോകുന്ന സ്ഥലമാണിവിടെ. വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കിയത് മൂലം യാത്രക്കാര്‍ തീരാ ദുരിതത്തിലാണ്.
കാലത്ത് കണ്ണൂരില്‍ നിന്നു കോയമ്പത്തൂരിലേക്കും തിരിച്ച് കണ്ണൂരിലേക്കും സര്‍വീസ് നടത്തിയിരുന്ന ട്രെയിനിന് ബ്രിട്ടീഷ് ഭരണകാലം മുതല്‍ നാദാപുരം റോഡില്‍ സ്റ്റോപ്പുണ്ടായിരുന്നു. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ ട്രെയിന്‍. കോവിഡിന് മുന്‍പ് 10 ട്രെയിനുകള്‍ വരെ നിര്‍ത്തിയിരുന്ന നാദാപുരം റോഡ് സ്റ്റേഷനില്‍ നിലവില്‍ രണ്ട് ട്രെയിനുകള്‍ക്ക് മാത്രമാണു സ്റ്റോപ്പുള്ളത്. നാദാപുരം ഭാഗത്തുനിന്നും കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ നിന്നും ഒട്ടേറെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണിത്.യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് വരുമാനത്തിലും ഏറെ മുന്നിലാണ് ഈ സ്റ്റേഷന്‍.
കാരക്കാട് മാപ്പിള എല്‍.പി.സ്‌ക്കൂളില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷനില്‍ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. സത്യന്‍ മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി. സോമന്‍, വി.പി. രാഘവന്‍, യൂസഫ് മമ്മാലിക്കണ്ടി, പ്രദീപന്‍ പുത്തലത്ത്, മഹമ്മൂദ് വലിയോട്ടില്‍, യു. രഞ്ജിത്ത്, അതുല്‍ ആനന്ദ്, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യു.എം. സുരേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു വള്ളില്‍, രമ്യ.പി.എം, ഷജ്‌ന കൊടക്കാട്ട്, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മോഹനന്‍ പാലേരി, ശശി പറമ്പത്ത്, കെ. കാദര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി 75 അംഗ കമ്മിറ്റി രൂപീകരിച്ചു.
സുനില്‍ മടപ്പള്ളി (ചെയര്‍മാന്‍), ശശി പറമ്പത്ത് (കണ്‍വീനര്‍), കെ.എം. സത്യന്‍ (കോ-ഓര്‍ഡിനേറ്റര്‍), എം.പി. ദേവദാസന്‍ (ട്രഷറര്‍), വി.പി. രാഘവന്‍, യൂസഫ് മമ്മാലിക്കണ്ടി, പ്രദീപന്‍ പുത്തലത്ത്, ബിന്ദു വള്ളില്‍, അതുല്‍ ആനന്ദ് (വൈസ് ചെയര്‍മാന്‍), മോഹനന്‍ പാലേരി, രമ്യ.പി.എം, രാമചന്ദ്രന്‍ കൊയിലോത്ത്, റസാഖ് മാളിയേക്കല്‍ (കണ്‍വീനര്‍മാര്‍).

 

 

ട്രെയിന്‍ സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുക; ജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *