കോഴിക്കോട്: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്കീം പഠനത്തില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക പിന്തുന്ന ഉറപ്പ് വരുത്തുന്ന തെളിമ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഫാറൂഖ് കോളേജ് ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ എന്‍.എസ്.എസ് നോര്‍ത്തേണ്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍ എസ് ശ്രീജിത്ത് നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളില്‍ തയ്യാറാക്കിയ ഓഡിയോ നോട്സ് ചടങ്ങില്‍ പ്രകാശനം ചെയ്തു. പഠന വിഭവങ്ങളുടെ നിര്‍മ്മാണവും ശേഖരണവും ,പിയര്‍ ഗ്രൂപ്പ് ലേണിങ്ങ്, പഠന പിന്തുണ ഉറപ്പ് വരുത്തുക,അങ്കണവാടിക്കും ബഡ്സ് സ്കൂളിനും സ്നേഹ സമ്മാനങ്ങള്‍ കൈമാറല്‍, പാലിയേറ്റീവ് യൂണിറ്റിന് പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറല്‍, സംസ്ഥാന മത്സര വിജയികളെ അനുമോദിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടന്നു. എന്‍ എസ് എസ് ജില്ലാ കണ്‍വീനര്‍ എം.കെ ഫൈസല്‍, ബേപ്പൂര്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.വി സന്തോഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.അബ്ദുല്‍ ഹമീദ്, പി.ടി.എ പ്രസിഡണ്ട് സി പി ഷാനവാസ്, അബ്ദുല്‍ നാസര്‍, അഷ്റഫലി പി, മുഹമ്മദ് ഷഫീഖ്, ഫെംനാസ് എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അധ്യക്ഷനായിരുന്നു. പ്രോഗ്രാം ഓഫീസര്‍ കെ.സി. മുഹമ്മദ് സയിദ് സ്വാഗതവും ആയിഷ സെഫിയ നന്ദിയും പറഞ്ഞു.
എന്‍ എസ്സ് എസ്സ് തെളിമ പദ്ധതിക്ക് ജില്ലയില്‍ തുടക്കം