ഇന്റര്‍ഗ്ലോബ് ഫൗണ്ടേഷനും ഇന്‍ഡിഗോ റീച്ചും ചേര്‍ന്ന് ‘മൈ സിറ്റി മൈ ഹെറിറ്റേജ്’ നടത്തം സംഘടിപ്പിച്ചു

ഇന്റര്‍ഗ്ലോബ് ഫൗണ്ടേഷനും ഇന്‍ഡിഗോ റീച്ചും ചേര്‍ന്ന് ‘മൈ സിറ്റി മൈ ഹെറിറ്റേജ്’ നടത്തം സംഘടിപ്പിച്ചു

ഇന്റര്‍ഗ്ലോബ് എന്റര്‍പ്രൈസസിന്റെ ജീവകാരുണ്യ വിഭാഗമായ ഇന്റര്‍ഗ്ലോബ് ഫൗണ്ടേഷനും ഇന്‍ഡിഗോയുടെ സിഎസ്ആര്‍ വിഭാഗമായ ഇന്‍ഡിഗോ റീച്ചും സഹപീഡിയയുമായി സഹകരിച്ച് ‘മൈ സിറ്റി മൈ ഹെറിറ്റേജ്’ ക്യാംപെയ്നിന് കീഴില്‍ പൈതൃക നടത്തം സംഘടിപ്പിച്ചു. സാമൂതിരി കാലഘട്ടത്തിന്റെ സമ്പന്നമായ ചരിത്രവും സാംസ്‌കാരിക പൈതൃകവും പര്യവേക്ഷണം ചെയ്യുന്നതിനായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത നടത്തം കേരളത്തിലെ കോഴിക്കോട്ടാണ് നടന്നത്.

രാവിലെ തളി ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച നടത്തം 1980-കളിലെ റെസ്റ്റോറന്റില്‍ സമാപിച്ചു. പാളയം, എസ്എം സ്ട്രീറ്റ് (മിഠായി തെരുവ്), കുറ്റിച്ചിറയിലെ ചരിത്രപ്രസിദ്ധമായ പള്ളികള്‍, ഗുജറാത്തി തെരുവ്, വലിയങ്ങാടി ചന്ത തുടങ്ങി പ്രധാന പൈതൃക സ്ഥലങ്ങളിലൂടെ യാത്ര കടന്നുപോയി. നഗരത്തിന്റെ കോസ്‌മോപൊളിറ്റനിസം, മതസൗഹാര്‍ദ്ദം, ഭരണനിര്‍വഹണം, സാഹിത്യം, പാണ്ഡിത്യം തുടങ്ങിയ മേഖലകളിലെ സമ്പന്നമായ പൈതൃകത്തെ ഈ യാത്ര ശരിക്കും ഉയര്‍ത്തിക്കാണിച്ചു. സാംസ്‌കാരിക-പൈതൃക രംഗത്തെ പ്രഗല്‍ഭനായ ശ്രുതിന്‍ ലാല്‍ നയിച്ച നടത്തത്തില്‍ പ്രാദേശിക പൗരപ്രമുഖര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ഇന്‍ഡിഗോയുടെയും ഇന്റര്‍ഗ്ലോബ് ഫൗണ്ടേഷന്റെയും മുതിര്‍ന്ന നേതൃത്വം എന്നിവര്‍ പങ്കെടുത്തു.

‘മൈ സിറ്റി മൈ ഹെറിറ്റേജ്’ ക്യാംപെയ്‌നിലൂടെ പ്രകൃതി മനോഹരവും സാംസ്‌കാരിക സമ്പന്നവുമായ കോഴിക്കോട് നഗരത്തെ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്റര്‍ഗ്ലോബ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ രോഹിണി ഭാട്ടിയ പറഞ്ഞു,

‘പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കോഴിക്കോട് അതിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്താല്‍ വേറിട്ടുനില്‍ക്കുന്നു. സാമൂതിരി കാലഘട്ടത്തിന്റെ ചരിത്രപരമായ പൈതൃകം ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഇന്‍ഡിഗോയുടെ പ്രതിബദ്ധത ഈ ആറാമത്തെ പൈതൃക പദയാത്ര അടിവരയിടുന്നു. ഇന്‍ഡിഗോയുടെ വിപുലമായ ശൃംഖല കോഴിക്കോടിനെ 6 ആഭ്യന്തര, 4 അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളുമായി ബന്ധിപ്പിക്കുന്നതിനാല്‍ സാംസ്‌കാരികമായി പ്രാധാന്യമുള്ള ഈ മേഖലയിലേക്കുള്ള ആഗോള അഭിഗമ്യത വര്‍ധിക്കുന്നു. ഇന്ത്യയിലെ മുന്‍നിര എയര്‍ലൈന്‍ എന്ന നിലയില്‍, ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും കോഴിക്കോടിന്റെ അനുപമമായ ചരിത്രം പ്രദര്‍ശിപ്പിക്കുന്നതിനും ആളുകളെയും സ്ഥലങ്ങളെയും സംസ്‌കാരത്തെയും ബന്ധിപ്പിച്ചുകൊണ്ട് ഉത്തരവാദിത്തമുള്ള കോര്‍പ്പറേറ്റ് പൗരത്വത്തിനും സമൂഹ ഇടപെടലിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ ഉറപ്പിക്കുന്നതിനും ഞങ്ങള്‍ ആത്മാര്‍പ്പണം ചെയ്തിരിക്കുന്നുവെന്ന് ഇന്‍ഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു.

സഹപീഡിയയുമായി സഹകരിച്ച്, ഇന്ത്യന്‍ നഗരങ്ങളുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പുനരുജ്ജീവിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി 2019 ലാണ് ഇന്റര്‍ഗ്ലോബ് ഫൗണ്ടേഷന്‍ ‘എന്റെ നഗരം എന്റെ പൈതൃകം’ പദ്ധതി ആരംഭിച്ചത്. നഗര ഐഡന്റിറ്റികളെ രൂപപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പൈതൃക ആസ്തികള്‍ പര്യവേക്ഷണം ചെയ്യുന്നതിനും രേഖപ്പെടുത്തുന്നതിനും പങ്കിടുന്നതിനുമായി പ്രാദേശിക സമൂഹങ്ങളുമായി സജീവമായി ഇടപഴകുന്നതിലൂടെ ഈ സംരംഭം പരമ്പരാഗത സംരക്ഷണ ശ്രമങ്ങള്‍ക്കും അപ്പുറമാണ്. ഇന്ത്യയിലെ പത്ത് നഗരങ്ങളെ തുടക്കത്തില്‍ ഉള്‍പ്പെടുത്തിയ ശേഷം, വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്ക് ആഴത്തിലുള്ള അനുഭവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനഗര്‍, കോഴിക്കോട്, ലഖ്‌നൗ, ഛത്രപതി സംഭാജിനഗര്‍ (മുമ്പ് ഔറംഗാബാദ്) എന്നിവയുടെ സമ്പന്നമായ പൈതൃകം പര്യവേക്ഷണം ചെയ്യുന്നതിനായി പദ്ധതി വിപുലീകരിച്ചു.

ഇന്ത്യയില്‍ പൈതൃക സംരക്ഷണവും പരിപാലനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്റര്‍ഗ്ലോബ് ഫൗണ്ടേഷനും ഇന്‍ഡിഗോ റീച്ചും വിവിധ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ അബ്ദുര്‍ റഹിം ഖാന്‍-ഇ-ഖാനന്റെ ശവകുടീരത്തിന്റെ സംരക്ഷണവും സാംസ്‌കാരിക പുനരുജ്ജീവനവും, പത്ത് നഗരങ്ങളുടെ സാംസ്‌കാരിക മാപ്പിംഗും ഡോക്യുമെന്റേഷനും, ഡെല്‍വാരയിലെ ‘ഇന്ദ്രകുണ്ഡ്’ പടിക്കിണറിന്റെ പുനരുദ്ധാരണം, ഖുത്ബ് ഷായുടെ ശവകുടീരത്തിന്റെ ടൈല്‍ പുനഃസ്ഥാപനം, ഹെറിറ്റേജ് ഫെലോഷിപ്പുകള്‍ എന്നിവ ഇന്റര്‍ഗ്ലോബ് ഫൗണ്ടേഷന്റെ ചില പ്രധാന സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു. ഹൈദരാബാദിലെ ഖുത്ബ് ഷാഹി ഹെറിറ്റേജ് പാര്‍ക്കിലെ ഖുത്ബ് ഷായുടെ ശവകുടീരത്തിന്റെ സംരക്ഷണത്തിനും ഇന്ദോറിലെ ലാല്‍ബാഗ് കൊട്ടാരത്തിന്റെ ഉള്‍ഭാഗങ്ങളുടെ പുനരുദ്ധാരണത്തിനും വേണ്ടിയുള്ള പദ്ധതികള്‍ ഇന്‍ഡിഗോ റീച്ച് ചെയ്തിട്ടുണ്ട്.

 

 

ഇന്റര്‍ഗ്ലോബ് ഫൗണ്ടേഷനും ഇന്‍ഡിഗോ റീച്ചും ചേര്‍ന്ന്
‘മൈ സിറ്റി മൈ ഹെറിറ്റേജ്’ നടത്തം സംഘടിപ്പിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *