കോഴിക്കോട്: കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ മേഖലയിലെ അനാരോഗ്യകരമായ മത്സരം നിയന്ത്രിക്കാന്‍ കേരളത്തിലെ പ്രമുഖ റീട്ടെയില്‍ കച്ചവടക്കാരെയും ‘ മൊത്ത വിതരണക്കാരെയും കമ്പനി ഉദ്യോഗസ്ഥരെും ഉള്‍പ്പെടുത്തി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു, യോഗത്തില്‍ ആപ്പിള്‍ കമ്പനിയുടെ നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധിക്കുമെന്ന് മൊബെല്‍ ഫോണ്‍ വ്യാപാര സമിതി നേതൃത്വം അറിയിച്ചു. ജില്ലയില്‍ ഡിപി യില്‍ കുറച്ച് പരസ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും, മാര്‍ക്കറ്റില്‍ പരമാവധി വില ഏകീകരിക്കാന്‍ ഏല്ലാവരുടെയും സഹകരണവും മൊബൈല്‍ ഫോണ്‍ സമിതി ആവശ്യപ്പെട്ടു. ബിസിനസ്സ് മീറ്റ്, സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ. സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ഷൈജു ചീക്കിലോട്ട് അദ്ധ്യക്ഷത വഹിച്ചു.മൊബൈല്‍ ഫോണ്‍ സമിതി സംസ്ഥാന സെക്രട്ടറി സി.വി. ഇക്ബാല്‍, ഫസല്‍ റഹ്‌മ്ന്‍, നിസാര്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി ഷഹദാബ് മുഹമ്മദ് സ്വാഗതം പറഞ്ഞു.
ആപ്പിള്‍ കമ്പനിയുടെ നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധം ശക്തിപെടുത്തും; മൊബൈല്‍ ഫോണ്‍ വ്യാപാരി സമിതി