കരിങ്കല്‍ ക്വാറികളിലെ അമിത വില വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കണം: ഡി.വൈ.എഫ്.ഐ

കരിങ്കല്‍ ക്വാറികളിലെ അമിത വില വര്‍ദ്ധനവ് ഉടന്‍ പിന്‍വലിക്കണം: ഡി.വൈ.എഫ്.ഐ

കോഴിക്കോട്: ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും ഭവന നിര്‍മ്മാണങ്ങളെയും ഗുരുതരമായി ബാധിക്കുന്ന രൂപത്തിലാണ് കരിങ്കല്‍ ക്വാറികളില്‍ നിലവില്‍ വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. 20% വരെയുള്ള വില വര്‍ദ്ധനവ് നിര്‍മ്മാണ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.

ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടെ വീട് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട സാധാരണ കുടുംബത്തെയും വില വര്‍ദ്ധനവ് സാരമായി ബാധിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെയുള്ളവരുടെ ആശങ്ക പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ സമയബന്ധിതമായി വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാകണം.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് ഫൈന്‍ ഈടാക്കുന്നതോടൊപ്പം തന്നെ നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ അംഗീകരിച്ച ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്താനും അധികാരികള്‍ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

 

കരിങ്കല്‍ ക്വാറികളിലെ അമിത വില വര്‍ദ്ധനവ്
ഉടന്‍ പിന്‍വലിക്കണം: ഡി.വൈ.എഫ്.ഐ

Share

Leave a Reply

Your email address will not be published. Required fields are marked *