കോഴിക്കോട്: ദി പ്യൂവര്‍ ഹെല്‍ത്ത് ഡയറ്റ് ആന്റ് ന്യുട്രിഷ്യന്‍ സെന്റര്‍, പാളയം കല്ലായി റോഡിലെ മനോജ് ബില്‍ഡിംഗില്‍ എം.വി.ആര് കാന്‍സര്‍ സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, സെക്രട്ടറിയുമായ ഡോ.എന്‍.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്യൂവര്‍ ഹെല്‍ത്ത് ഡയറ്റ് ന്യുട്രീഷ്യന്‍ എന്ന പേര് തന്നെ സ്ഥാപനത്തിന് അന്വര്‍ത്ഥമാണെന്നും, മനുഷ്യ ശരീരം ശുദ്ധമായ രസകൂടാണെന്നും, അതില്‍ കലര്‍പ്പ് കലരുക, പ്രവേശിക്കാന്‍ പാടില്ലാത്തത് പ്രവേശിക്കുക എന്നിവ വരുമ്പോഴാണ് ശരീരത്തില്‍ രോഗങ്ങളുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധവായു, ശുദ്ധ ജലം, ശുദ്ധമായ ഭക്ഷണം എന്നിവ മനുഷ്യന്റെ മൗലികാവകാശങ്ങളാണ്. ന്യുട്രീഷന്സ് ശരീരത്തില്‍ ആവശ്യമായ അളവില്‍ സമീകൃതമായി ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാര പ്രമുഖനും എം.വി.ആര് കാന്‍സര്‍ സെന്റര്‍ സീനിയര്‍ ഡയറക്ടറുമായ ഷെവ.സി.ഇ.ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു. സെന്റര്‍ പ്രൊപ്പറൈറ്റര്‍ ഷനീഷ്.എന്‍.സ്വാഗതം പറഞ്ഞു. സി.സി.മനോജ്, റജിന്.കെ.സി, അഞ്ജു.എന്‍.പി, ഉണ്ണികൃഷ്ണക്കുറുപ്പ്, രാജീവ്.എന്‍.കെ ആശംസകള്‍ നേര്‍ന്നു. ജിജിന നന്ദി പറഞ്ഞു.