ഗണേഷ് കുമാറിന് ആശ്വാസം; ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ

ഗണേഷ് കുമാറിന് ആശ്വാസം; ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ

കൊല്ലം: സഹോദരിമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം.സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് മന്ത്രി കെ ബി ഗണേഷ് കുമാറിന് വഴിത്തിരിവായത്. പിതാവ് ആര്‍ ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന ഉഷയുടെ വാദങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് തള്ളി. വില്‍പത്രത്തിലെ ഒപ്പുകളെല്ലാം ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഉഷ കൊട്ടാരക്കര മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. കോടതി ഒപ്പുകള്‍ പരിശോധനയ്ക്കായി സ്‌റ്റേറ്റ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് നല്‍കുകയായിരുന്നു. ഇന്നലെയാണ് പരിശോധനയ്ക്ക് ശേഷം ഫൊറന്‍സിക് വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. ബാലകൃഷ്ണപിള്ളയുടെ അവസാനകാലങ്ങളില്‍ ആരോഗ്യം വളരെ മോശമായിരുന്നു. ആ സമയത്ത് കെ ബി ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി.

സഹോദരിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗണേഷ് കുമാറിനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ (ബി) ഏക എംഎല്‍എ ആയ ഗണേഷ് കുമാറിനെ ആദ്യം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ഉഷ മോഹന്‍ദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം നല്‍കാന്‍ മുഖ്യമന്ത്രി ആദ്യം മടിച്ചത്.

 

 

ഗണേഷ് കുമാറിന് ആശ്വാസം; ഒപ്പ് ബാലകൃഷ്ണപിള്ളയുടേത് തന്നെ

 

Share

Leave a Reply

Your email address will not be published. Required fields are marked *