മലപ്പുറം: കൊണ്ടോട്ടി മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ കൊണ്ടോട്ടി കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
എംഎസ്എഫിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ മുഹമ്മദുണ്ണി ഹാജി 2006,2011 നിയമസഭകളില്‍ കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു. 13 വര്‍ഷത്തോളം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്‍വേ അഡൈ്വസറി ബോര്‍ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.
മുന്‍ എംഎല്‍എ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു