സെയ്ഫ് അലിഖാനെ ആക്രമിച്ച ആള്‍ പിടിയില്‍

സെയ്ഫ് അലിഖാനെ ആക്രമിച്ച ആള്‍ പിടിയില്‍

മുംബൈ: ബോളീവുഡ് നടന്‍ സെയ്ഫ് അലിഖാനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടിയതായി റിപ്പോര്‍ട്ട്്. ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.സെയ്ഫ്‌ന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ആളെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ആക്രമണത്തിന് ശേഷം വസായ് വിരാറിലേയ്ക്ക് ലോക്കല്‍ ട്രെയിനില്‍ പോയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വസായ്, നലസൊപ്പാര, വിരാര്‍ പ്രദേശങ്ങളില്‍ മുംബൈ പൊലീസ് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ നടത്തി.

സെയ്ഫ് അലിഖാനെ ഐസിയുവില്‍ നിന്ന് ഉടനെ മാറ്റാന്‍ കഴിയില്ലെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍.വ്യാഴാഴ്ച പുലര്‍ച്ചെയാണ് സെയ്ഫ് അലിഖാനെതിരെ ആക്രമണം ഉണ്ടാകുന്നത്. പതിനൊന്നാം നിലയിലെ ഫ്‌ളാറ്റിലെത്തി ആക്രമിക്കുകയായിരുന്നു. നട്ടെല്ലില്‍ ഉള്‍പ്പെടെ കുത്തേറ്റ സെയ്ഫ് അലി ഖാന്‍ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 2.5 ഇഞ്ച് നീളമുള്ള കത്തി കൊണ്ടാണ് കുത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം അപകട നിലതരണം ചെയ്തതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

 

സെയ്ഫ് അലിഖാനെ ആക്രമിച്ച ആള്‍ പിടിയില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *