ഇന്ത്യക്ക് അഭിമാനം;സ്പെഡെക്സ് ദൗത്യം വിജയം, എലൈറ്റ് പട്ടികയില്‍, ലോകത്തെ നാലാമത്തെ രാജ്യം

ഇന്ത്യക്ക് അഭിമാനം;സ്പെഡെക്സ് ദൗത്യം വിജയം, എലൈറ്റ് പട്ടികയില്‍, ലോകത്തെ നാലാമത്തെ രാജ്യം

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ഉപകരണങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന സ്‌പേസ് ഡോക്കിങ് പരീക്ഷണം വന്‍ വിജയം. ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് കൂടിച്ചേര്‍ന്ന് ഒന്നായി മാറിയത്.ഡിസംബര്‍ 30ന് പിഎസ്എല്‍വി സി 60 റോക്കറ്റിലാണ് സ്‌പെഡെക്‌സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചത്.വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ദൗത്യം വിജയം കൈവരിച്ചത്.
ബംഗലൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് ഏകദേശം 475 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ചാണ് ഒന്നിച്ചത്.

ഇതോടെ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഡോക്കിങ് സാങ്കേതികവിദ്യയില്‍ അമേരിക്ക, റഷ്യ, ചൈന എന്നി രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. സങ്കീര്‍ണമായ ഈ സാങ്കേതികവിദ്യയില്‍ പൂര്‍ണമായി കഴിവു തെളിയിക്കണമെങ്കില്‍ ഐഎസ്ആര്‍ഒ ഇനിയും കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ചന്ദ്രയാന്‍ 4, ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ദൗത്യം, സ്വന്തം ബഹിരാകാശ നിലയം എന്നി ഭാവി ലക്ഷ്യങ്ങള്‍ക്ക് സ്പേസ് ഡോക്കിങ് പരീക്ഷണം ആത്മവിശ്വാസം പകരും.

 

 

ഇന്ത്യക്ക് അഭിമാനം;സ്പെഡെക്സ് ദൗത്യം വിജയം,
എലൈറ്റ് പട്ടികയില്‍, ലോകത്തെ നാലാമത്തെ രാജ്യം

 

Share

Leave a Reply

Your email address will not be published. Required fields are marked *