കോഴിക്കോട്: സര്‍ക്കാര്‍ തസ്തികകളിലെ താത്കാലിക നിയമനങ്ങളുള്‍പ്പടെ കുടുംബശ്രീ, കെക്‌സ് കോണ്‍ തുടങ്ങിയ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള തീരുമാനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ്, ഇത് ഇടതുപക്ഷ നയമല്ലെന്നും എ ഐ വൈ എഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: കെ കെ സമദ് പറഞ്ഞു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക,
ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: എ ടി റിയാസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഭിജിത്ത് കോറോത്ത്, സംസ്ഥാന എക്‌സി: അംഗം ശ്രീജിത്ത് മുടപ്പിലായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ: കെ പി ബിനൂപ്, എന്‍ അനുശ്രീ, നിഖില്‍ പത്മനാഭന്‍ പ്രസംഗിച്ചു.
ധനേഷ് കാരയാട്, സി കെ ബിജിത്ത് ലാല്‍, വൈശാഖ് കല്ലാച്ചി, പി പി ശ്രീജിത്ത്, അനു കൊമ്മേരി, വി റിജേഷ് കുമാര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ദുര്‍ബലപ്പെടുത്തുന്നത്
ഇടതുപക്ഷ നയമല്ല: എ ഐ വൈ എഫ്