ട്രംപിന്റെ മോഹങ്ങള്‍

ട്രംപിന്റെ മോഹങ്ങള്‍

ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്യാന്‍ പോകുകയാണ്. പ്രസിഡന്റ് പദത്തിലിരിക്കുന്നതിന് മുന്‍പ് തന്നെ അദ്ദേഹം ചില ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കുക എന്നതാണ്. ട്രംപിന് മാത്രമല്ല ഈ മോഹമുണ്ടായിരുന്നത്. ഗ്രീന്‍ലന്‍ഡ് വിലക്ക് വാങ്ങാന്‍ അമേരിക്കയുടെ 17-ാം പ്രസിഡന്റായിരുന്ന ആന്‍ഡ്രൂ ജോണ്‍സണ്‍ ശ്രമിച്ചിരുന്നു. എന്നാലത് നടന്നില്ല. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോള്‍ 1946ല്‍ പ്രസിഡന്റായിരുന്ന ഹാരി ട്രൂമാനും ഗ്രീന്‍ലന്‍ഡ് വാങ്ങാന്‍ ഇറങ്ങി പുറപ്പെട്ടു. അദ്ദേഹം 10 കോടി ഡോളര്‍ (ഇന്നത്തെ 10,000 കോടി രൂപ) ഓഫര്‍ ചെയ്‌തെങ്കിലും ഡെന്‍മാര്‍ക്ക് സമ്മതിച്ചില്ല.
ഗ്രീന്‍ലന്‍ഡിന് നിരവധി പ്രത്യേകതകളുണ്ട്. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് അമേരിക്കന്‍ ഭരണാധികാരികള്‍ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ആര്‍ട്ടിക്കില്‍ സ്ഥി ിചെയ്യുന്ന ഗ്രീന്‍ലന്‍ഡ്. 1979ന് മുന്‍പ് ഡെന്‍മാര്‍ക്കിന്റെ കോളനിയായിരുന്ന പ്രദേശമായിരുന്നു. 1979ന് ശേഷം ഗ്രീന്‍ലന്‍ഡിന് സ്വയം ഭരണാവകാശം ലഭിക്കുകയും നൂക്ക് തലസ്ഥാനമാകുകയും ചെയ്തു. ഗ്രീന്‍ലന്‍ഡില്‍ തിരഞ്ഞെടുപ്പും പ്രധാനമന്ത്രിയുമുണ്ട്.  നയം തീരുമാനിക്കുന്നത് തദ്ദേശ ഭരണകൂടമാണ്. എന്നാല്‍ വിദേശകാര്യവും, സൈനികവും ഡെന്‍മാര്‍ക്കിന്റെ കൈയില്‍ തന്നെയാണ്.
അമേരിക്കയുടെ തൊട്ടടുത്ത് കിടക്കുന്ന പ്രദേശമാണ് ഗ്രീന്‍ലന്‍ഡ്. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപന്‍ ഹേഗും, നൂക്കും തമ്മലുള്ള അകലത്തേക്കാള്‍ കുറവാണ് നൂക്കും ന്യൂയോര്‍്ക്കും തമ്മിലുള്ള അകലം.റഷ്യയമുമായി ഒരാക്രമണം ഉണ്ടായാല്‍ പെട്ടെന്ന് തിരിച്ചടിക്കാന്‍ അമേരിക്കക്ക് സാധിക്കണമെങ്കില്‍ ഈ ദ്വീപിന്റെ നിയന്ത്രണം ലഭിക്കണം. ഗ്രീന്‍ലന്‍ഡ്-ഐസ്‌ലന്‍ഡ്- യു.കെ.ഗ്യാപ് എന്ന് വിളിക്കുന്ന തന്ത്രപ്രധാനമായ സമുദ്രയാന മേഖലയുടെ ഭാഗമാണ് ഗ്രീന്‍ലന്‍ഡ്. അറ്റ്‌ലാന്റിക്-പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിച്ച് ആര്‍ട്ടിക്കിലൂടെയുള്ള സമുദ്രപാത (നോര്‍ത്ത് വെസ്റ്റ് പാസേജ്) പോകുന്നതും ഗ്രീന്‍ലന്‍ഡിനടുത്ത് കൂടിയാണ്. റഷ്യയും ചൈനയും ഈയടുത്ത കാലത്ത് ഇവിടെ സൈനിക ശക്തി വര്‍ദ്ധിപ്പിച്ചതും അമേരിക്കക്ക് ആശങ്കയുണര്‍ത്തുന്നുണ്ട്.
ഗ്രീന്‍ലന്‍ഡ് വാങ്ങാനുള്ള ആഗ്രഹം ട്രംപ് 2019ല്‍ ആഗ്രഹിച്ചതായിരുന്നു. അന്നാട്ടുകാര്‍ അതിനെ എതിര്‍ക്കുകയായിരുന്നു. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സ്റ്റേറ്റാക്കുക, മെക്‌സിക്കോ ഉള്‍ക്കടലിന്റെ പേരുമാറ്റുക, പനാമ കനാലിന്റെ നിയന്ത്രണം നേടുക എന്നീ വിവിധ ആഗ്രഹങ്ങളുമായാണ് ട്രംപ് രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്റാവുന്നത്.
ട്രംപിന്റെ മോഹങ്ങള്‍

Share

Leave a Reply

Your email address will not be published. Required fields are marked *