റേഷന്‍ പ്രതിസന്ധി മുഖ്യമന്ത്രി ഇടപെടണം; ടി.മുഹമ്മദലി

റേഷന്‍ പ്രതിസന്ധി മുഖ്യമന്ത്രി ഇടപെടണം; ടി.മുഹമ്മദലി

കോഴിക്കോട്: സംസ്ഥാനത്ത് റേഷന്‍ വിതരണം അതീവ സങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്ന് ആള്‍ കേരള റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജന.സെക്രട്ടറി ടി.മുഹമ്മദലി പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. സംസ്ഥാനത്തെ 95 ലക്ഷം കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയമാണിത്.കുടിശ്ശിഖ ലഭിക്കണമെന്നാവശ്യപ്പെട്ട് റേഷന്‍ കരാറുകാര്‍ സമരത്തിലാണ്. അവര്‍ക്ക് 100 കോടിയോളം രൂപ കൊടുക്കാനുണ്ട്. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ ഷോപ്പുടമകളും, സെയില്‍സ്്മാന്‍മാരും വലിയ പ്രയാസത്തിലാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന പ്രതിമാസ വേതനം അപര്യാപ്തമാണ്. റേഷന്‍ കടയുടമയുടെയും, സെയില്‍സ്മാന്‍മാരുടെയും കുടുംബം പുലര്‍ത്താന്‍, സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ തുകകൊണ്ട് സാധിക്കില്ല. റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ 100 കോടിയോളം രൂപ നല്‍കാനുണ്ട്. മുഖ്യമന്ത്രി ഇടപെട്ട് ആവശ്യത്തിന് ഫണ്ടനുവദിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ നടപടികളുണ്ടാവണം.

റേഷന്‍ മേഖലയിലുണ്ടായ വിഷയങ്ങള്‍ ലാഘവത്തോടെ കാണരുത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ റേഷന്‍ മേഖല തകര്‍ക്കുന്നതാണ്. റേഷന് പകരം ഡയറക്ട് പേയ്‌മെന്റ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്ര സര്‍ക്കാര്‍ കേര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഭക്ഷ്യമേഖല തുറന്നു കൊടുക്കുകയാണ്. കേര്‍പ്പറേറ്റ് കമ്പനികളുടെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഇത്തരം നടപടികള്‍ക്കെതിരെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് മുഹമ്മദലി ആവശ്യപ്പെട്ടു.

 

 

 

റേഷന്‍ പ്രതിസന്ധി മുഖ്യമന്ത്രി ഇടപെടണം; ടി.മുഹമ്മദലി

Share

Leave a Reply

Your email address will not be published. Required fields are marked *