ചാവക്കാട്: മതമൈത്രിയുടെ സന്ദേശമോതി, ഒട്ടേറെ വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഇസ്മായില്‍ കൊടിയേറ്റി. ചൊവ്വാഴ്ച രാവിലെ ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിടത്തില്‍ നടന്ന കൂട്ട പ്രാര്‍ത്ഥനയോടെയാണ് കൊടിയേറ്റചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഖത്തീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, മുദരിസ് അബ്ദുല്‍ ലത്തീഫ് ഹൈത്തമി, നാഇബ് മുദരിസ് ഇസ്മയില്‍ അന്‍വരി എന്നിവര്‍ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. കൊടിയേറ്റത്തിന് ശേഷം ഉസ്താദ് മുഹമ്മദ് ഹുസൈന്റെ നേതൃത്വത്തില്‍ നേര്‍ച്ചയുടെ വിളംബരം അറിയിച്ചുള്ള പരമ്പരാഗത മുട്ടുംവിളിക്കും തുടക്കം കുറിച്ചു.
തുടര്‍ന്ന് ചക്കരകഞ്ഞി വിതരണം ഉണ്ടായി. ജനറല്‍ സെക്രട്ടറി കെ.വി. ഷാനവാസ്, ട്രഷറര്‍ ടി.കെ. അലി, വൈസ് പ്രസിഡന്റുമാരായ കെ.സി. നിഷാദ്, ടി.കെ. മുഹമ്മദാലി ഹാജി, ജോയിന്റ് സെക്രട്ടറിമാരായ എ.ഹൈദ്രോസ്, കെ.സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നേര്‍ച്ചയുടെ ഭാഗമായുള്ള താബൂത്ത് കാഴ്ചയും നടന്നു.ജനുവരി 27, 28 തിയ്യതികളിലാണ് ഈ വര്‍ഷത്തെ മണത്തല ചന്ദനക്കുടം നേര്‍ച്ച.
മണത്തല നേര്‍ച്ചയ്ക്ക് കൊടിയേറി