ഗുരുവായൂര്‍:മമ്മിയൂര്‍ എല്‍.എഫ്. സി.ജി.എച്ച്.എസ്.എസ് സംഘടിപ്പിച്ച വാര്‍ഷികവും വിരമിയ്ക്കുന്ന അദ്ധ്യാപകര്‍ക്ക് യാത്രയയപ്പു സമ്മേളനവും ഹയര്‍ സെക്കന്ററി സില്‍വര്‍ ജൂബിലി ആഘോഷവും
എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 1943 ല്‍ തുടങ്ങിയ വിജ്ഞാന വിതരണം 82-ാം വര്‍ഷത്തിലും തുടരുന്ന എല്‍.എഫ് സി.ജി. എച്ച്.എസ്.എസ്. ഈ പ്രദേശത്തിന്റെ ബൗദ്ധികവികാസത്തില്‍ വഹിച്ച അനന്യമായ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
റവറന്റ് സിസ്റ്റര്‍ ഫോണ്‍സി മരിയ അദ്ധ്യക്ഷത വഹിച്ചു.റവ.ഫാദര്‍ ഡെറിന്‍ അരിമ്പൂര്‍ ആശിര്‍വാദ പ്രസംഗം നടത്തി.
മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഷീജ പ്രശാന്ത്,ഡി.ഇ.ഒ.റഫീഖ് പി.വി, ബേബി ഫ്രാന്‍സിസ്, ജൂഡിത്, ഷംന അമീര്‍, സ്‌കൂള്‍ ലീഡറും 3 വട്ടം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍കലോത്സവത്തില്‍ പ്രസംഗമത്സര വിജയിയുമായ ഹൃതിക ധനഞ്ജയ്, പി.ടി.എ. പ്രസിഡണ്ട് വിമല്‍ വി.കെ, തുടങ്ങിയവര്‍ സംസാരിച്ചു. സിസ്റ്റര്‍ എല്‍സ ആന്റോയ്ക്കും ലിസി സി.ജെയ്ക്കും യാത്രയയപ്പു നല്‍കി. സിസ്റ്റര്‍ എല്‍സ ആന്റോ മറുമൊഴി നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്ത ജേക്കബ് സ്വാഗതവും സിസ്റ്റര്‍ നീന പോള്‍ നന്ദിയും പറഞ്ഞു.
മമ്മിയൂര്‍ എല്‍.എഫ്. സി.ജി.എച്ച്.എസ്.എസ്.
82-ാം വാര്‍ഷികം ആഘോഷിച്ചു