ബത്തേരി:തനിക്കെതിരെ ഹീനമായ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി അന്‍വറിനെ നിയോഗിച്ചു. പി.വി.അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പി.വി.അന്‍വര്‍ തനിക്കെതിരെ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചപ്പോള്‍, മുഖ്യമന്ത്രിയോടാണ് മറുപടി പറഞ്ഞത്. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ല. പ്രതിപക്ഷത്തെ ഏതെങ്കിലും ഒരു എംഎല്‍എ ഇത്തരത്തിലൊരു ആരോപണവുമായി വന്നാല്‍ താന്‍ അത് കീറി കൊട്ടയില്‍ എറിഞ്ഞേനെ. പ്രതിപക്ഷ നേതാവ് അറിയാതെ പ്രതിപക്ഷ എംഎല്‍എയ്ക്ക് ആരോപണം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
കേരളത്തിലെത്തില്‍ കെ റെയില്‍ വരുമ്പോള്‍ ബെംഗളൂരുവിലെ കമ്പനികള്‍ പൂട്ടിപ്പോകും. ഇതു തടയാന്‍ കെ റെയില്‍ പദ്ധതി നടപ്പാക്കാതിരിക്കാനാണ് 150 കോടി തന്നതെന്നാണ് തനിക്കെതിരായ ആരോപണം.ഈ ആരോപണം കേട്ട് ചിരിക്കണോ, കരയണോ എന്നാണ് ഞാന്‍ നിയമസഭയില്‍ ചോദിച്ചത്. ആരോപണം കേട്ട നിയമസഭയിലുണ്ടായിരുന്നവരെല്ലാം ചിരിക്കുകയായിരുന്നു. തനിക്കെതിരെ ഹീനമായ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി അന്‍വറിനെ നിയോഗിച്ചു. ഒടുവില്‍ വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ആരോപണം തള്ളുകയാണുണ്ടായത്” സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാന്‍ ശക്തിയില്ലാത്തവര്‍ അന്‍വറിനെ കരുവാക്കിയാണ് നീക്കം നടത്തിയത്. അന്‍വറിന് പിന്നില്‍ സിപിഎമ്മിലെ ഉന്നത നേതാക്കന്‍മാര്‍ക്കൊപ്പം മന്ത്രിമാര്‍ വരെയുണ്ടായിരുന്നു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഉപചാപക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സതീശന്‍ ആരോപിച്ചു.
അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ തനിക്കൊരു നിലപാടുമില്ല. അന്‍വറിന് നേരെ വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം കോണ്‍ഗ്രസും യുഡിഎഫും തീരുമാനിക്കും. നിലമ്പൂരില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്ന് യുഡിഎഫ് തീരുമാനിക്കും. നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും.” സതീശന്‍ പറഞ്ഞു.
എന്‍എം വിജയന്റെ ആതമഹത്യാ കുറിപ്പുമായി ബന്ധപ്പെട്ട് ഐ.സി.ബാലകൃഷ്ണന്‍, എന്‍.ഡി.അപ്പച്ചന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണോ എന്ന കാര്യം പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കും. അവര്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കും.ഇരുവരും എവിടെയാണുള്ളതെന്നറിയില്ല. ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അന്വേഷണം ശരിയായ രീതിയില്‍ നടക്കട്ടെ. എന്‍.എം.വിജയന്റെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആദ്യം ബ്രഹ്‌മഗിരിയില്‍ പണം നിക്ഷേപിച്ചവരെ രക്ഷിക്കട്ടെ. തട്ടിപ്പിനിരയായവര്‍ ആത്മഹത്യയുടെ വക്കിലാണ്. 400 കോടി രൂപയാണ് സിപിഎം നേതാക്കള്‍ അടിച്ചുമാറ്റിയത്. പണം നിക്ഷേപിച്ച പാര്‍ട്ടിക്കാരായവരുടെ ബാധ്യത ആദ്യം തീര്‍ക്കട്ടെയെന്നും സതീശന്‍ പറഞ്ഞു.
തനിക്കെതിരെ ഹീനമായ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി അന്‍വറിനെ നിയോഗിച്ചു;
അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നു; വി ഡി സതീശന്‍