കോഴിക്കോട്: തെക്കേപ്പുറം ജാഗ്രത സമിതി ലഹരിക്കെതിരെ നടത്തിയ ജനകീയ റാലി ലഹരി മാഫിയക്കെതിരെയുള്ള താക്കീതായി. ദിനംപ്രതി ലഹരി പിടികൂടിയ വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറയുമ്പോഴും ഇതിന്റെ ഉറവിടം കണ്ടെത്തുവാന്‍ അധികാരികള്‍ ശ്രമിക്കണമെന്ന് ചടങ്ങില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എംപി എം കെ രാഘവന്‍ പറഞ്ഞു.
ജനകീയ റാലി് പോലീസ് എസ്.എച്ച്.ഒ.ജിതേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രദേശത്തെ വിവിധ സംഘടന പ്രവര്‍ത്തകരും റസിഡന്റ് അസോസിയേഷനുകാരും മത-സാമൂഹ്യ സാംസ്‌ക്കാരിക – രാഷ്ട്രീയക്കാരും റാലിയില്‍ അണിനിരന്നു.
ജാഗ്രത സമിതി ചെയര്‍മാന്‍ കെ.മൊയ്തീന്‍ കോയ, കണ്‍വീനര്‍ എന്‍.പി. നൗഷാദ്, ട്രഷറര്‍ എം. വി ഫസല്‍ റഹ്‌മാന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എസ്.കെ.അബൂബക്കര്‍, പി.മുഹ്‌സിന, എന്നിവരും വി.എസ്. ശരീഫ്,എന്‍. ലബീബ്, അഡ്വ. ഇര്‍ഷാദ്, സി.എ.ആലിക്കോയ, ജെ.സി.സി. സെക്രട്ടറി പി.വി. അഹമ്മദ്, മുസ്ലിം ലീഗ് നേതാവ് സി.പി.ഉസ്മാന്‍ കോയ,എം.എം.വി.എച്ച്.എസ്.പി. ടി.എ.പ്രസിഡണ്ട് സി.എന്‍.ബിച്ചു, ഹിമായത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ.പ്രസിഡണ്ട് പി.എന്‍.വലീദ്, എം.എസ്.എസ്.സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം സി.പി.എം. സഈദ് അഹമ്മദ്, ജാഗ്രത സമിതി വൈസ് ചെയര്‍മാന്‍ വിഎസ് ഷരീഫ്, അനസ് പരപ്പില്‍, യുവ തരംഗ് സെക്രട്ടറി ബി.വി. മുഹമ്മദ് അഷറഫ് പി.ടി.അസ്ലം, എ.ടി. മൊയ്തീന്‍ കോയ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
കുറ്റിച്ചിറയില്‍ നടന്ന സമാപന ചടങ്ങ് എം.കെ.രാഘവന്‍ എം.പി.ഉദ്ഘാടനം ചെയ്തു. അസി.എക്‌സൈസ് കമ്മീഷണര്‍ ആര്‍.ബൈജു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍ കെ.മൊയ്തീന്‍കോയ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എസ്.കെ.അബൂബക്കര്‍ പി.,മുഹ്‌സിന സിയസ്‌കൊ പ്രസിഡണ്ട് സി.ബി.വി. സിദ്ദീഖ്, ജാഗ്രതാ സമിതി ട്രഷറര്‍ എം. വി. ഫസല്‍ റഹ്‌മാന്‍, സി.എ. ഉമ്മര്‍കോയ, ആര്‍.ജയന്ത്, വനിതാ വിംഗ് ചെയര്‍മാന്‍ ബ്രസീലിയ ശംസുദ്ദീന്‍, കണ്‍വിനര്‍ ഒ. ഫരിസ്ത സംസാരിച്ചു. ജാഗ്രത സമിതി ജനറല്‍ കണ്‍വീനര്‍ എന്‍.പി.നൗഷാദ് സ്വാഗതവും വൈസ് ചെയര്‍മാന്‍ പി.വി.യൂനുസ് നന്ദിയും പറഞ്ഞു.
മയക്കുമരുന്ന് ഉറവിടം കണ്ടെത്തണം : എം കെ രാഘവന്‍ എംപി